TopTop
Begin typing your search above and press return to search.

പിണറായിയുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട് ആര്‍എസ്എസ് നേതാവ് (വീഡിയോ)

പിണറായിയുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട് ആര്‍എസ്എസ് നേതാവ് (വീഡിയോ)

മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട് മദ്ധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് രംഗത്ത്. ഉജ്ജയിനിയിലെ ആര്‍എസ്എസ് പ്രമുഖായ ഡോ.കുന്ദന്‍ ചന്ദ്രാവത്താണ് പിണറായിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിജയന്റെ തലയ്ക്ക് പ്രതിഫലം നല്‍കാനായി വേണ്ടിവന്നാല്‍ തന്റെ ഭൂമി മുഴുവന്‍ വില്‍ക്കുമെന്നും ചന്ദ്രാവത്ത് പറഞ്ഞു. ഉജ്ജയിനിയിലെ പരിപാടിക്കിടെ എംപിയായ ചിന്താമണി മാളവ്യയുടേയും എംഎല്‍എ മോഹന്‍ യാദവിന്റേയും സാന്നിദ്ധ്യത്തിലാണ് ചന്ദ്രാവത്ത് ഇക്കാര്യം പറഞ്ഞത്.

നേരത്തെ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് കാണിച്ച് തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഭോപ്പാലില്‍ നിശ്ചയിച്ചിരുന്ന പരിപാടി ഉപേക്ഷിച്ച് പിണറായി തിരിച്ച് പോന്നിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരുവിലും പിണറായി വിജയന്റെ പരിപാടി തടയുമെന്ന് ബിജെപിയും ആര്‍എസ്എസും പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം പരിപാടിക്കെത്തുകയും ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.

ചന്ദ്രാവത്തിന്‍റെ പ്രസംഗം - വീഡിയോ:


Next Story

Related Stories