TopTop

ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍

ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

മഹാരാഷ്ട്രയില്‍ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് കൊലപാതക പരമ്പര നടത്തിയത്.


കാണാതായ യുവതിയെ തേടിയുള്ള അന്വേഷണത്തിനിടയില്‍ ഫാം ഹൌസില്‍ എത്തിയ പോലീസിനോട് കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ തന്നെ സംസ്കരിച്ചിട്ടുണ്ടെന്ന് സന്തോഷ് പോള്‍ സമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുഴിച്ചിട്ട നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരും സ്ത്രീകളാണ്.

പൂനെയിലെ മകളെ കാണാനായി യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49കാരിയെ കാണാനില്ല എന്ന പരാതിയിലുള്ള അന്വേഷണമാണ് സന്തോഷ് പോളിലേക്കു പോലിസിനെ എത്തിച്ചത്. മംഗള്‍ ജിദ്ധെയുടെ ഫോണില്‍ നിന്നുള്ള അവസാന കോള്‍ ഇയാളുടെ ഫോണിലേക്ക് ആയിരുന്നു. തുടര്‍ന്ന് പോലിസ് സന്തോഷിനെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.



മംഗള്‍ ജിദ്ധെയെ തട്ടികൊണ്ടുവന്ന് അമിത ഡോസില്‍ മരുന്നു നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടറുടെ സഹായിയും നഴ്സുമായ ജ്യോതി മണ്ട്രെ പോലീസിന് മൊഴി നല്‍കി.

2003 മുതല്‍ കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസ് കണ്ടത്തെിയിരിക്കുന്നത്. എന്നാല്‍ കൊലപാതകങ്ങള്‍ക്കു പിന്നിലുള്ള കാരണങ്ങള്‍ എന്താണെന്നു സന്തോഷ് പൊലീസിനോട് വ്യക്തമാക്കിയിട്ടില്ല.


Next Story

Related Stories