TopTop
Begin typing your search above and press return to search.

കുട്ടികളുടെ മാനസികാരോഗ്യം: സൗജന്യ വെബ്ബിനാര്‍ പരമ്പര ആരംഭിച്ചു

കുട്ടികളുടെ മാനസികാരോഗ്യം: സൗജന്യ വെബ്ബിനാര്‍ പരമ്പര ആരംഭിച്ചു

കൊച്ചിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഗാര്‍ഡിയന്‍ പബ്ലിക് സ്‌കൂള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ വെബ്ബിനാര്‍ പരമ്പര ആരംഭിച്ചു. ആഗോള ബ്രാന്‍ഡും ബ്രെയിന്‍ ഫ്രണ്ട്ലി ലേണിംഗിലെ പ്രമുഖരുമായ എഡ്യൂബ്രിസ്‌കുമായി സഹകരിച്ച് ആരംഭിച്ച പരമ്പര ജൂണ്‍ 2ന് അവസാനിക്കും. വൈകീട്ട് 7മുതല്‍ 8വരെയാണ് പരിപാടിയെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ശാസ്ത്രജ്ഞനും, വിദ്യാഭ്യാസ വിദഗ്ദ്ധനുമായ സൈജു അരവിന്ദാണ് മുഖ്യ പ്രഭാഷകന്‍. മാനസികാരോഗ്യവും വീടുകളിലെ പഠന പരിസ്ഥിതിയും, ലൈഫ് ലോങ്ങ് ലേണര്‍ ഫോര്‍ 21 സെഞ്ച്വറി, ഡിജിറ്റല്‍ ടീച്ചിങ് ലേണിങ് ഫിസിക്കല്‍ ആന്‍ഡ് ഓണ്‍ലൈന്‍ എന്നീ വിഷയങ്ങളിലാകും ചര്‍ച്ചകള്‍ നടക്കുക. തികച്ചും വ്യത്യസ്തമായ പഠന അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ലോക്ക്ഡൗണിന്റെ ഏറ്റവും വലിയ അപകടമാണ്, പക്ഷേ ഇപ്പോഴും സമൂഹം അത് തിരിച്ചറിഞ്ഞിട്ടില്ല. ആഗോള വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 90 ശതമാനവും വരുന്ന 188 രാജ്യങ്ങളിലെ വിദ്യാലയങ്ങള്‍ അടച്ചതുമൂലം 1.5 ബില്യണിലധികം കുട്ടികളെയും യുവാക്കളെയും ഇത് ബാധിക്കുന്നതായി യുനിസെഫ് പറയുന്നു. വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യവുമായി സംബന്ധിച്ച ഈ വിഷയത്തെ കൃത്യമായി പരിഹരിക്കുകയാണ് സ്‌കൂള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പരിപാടിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് http://webinar.guardianschoolkochi.in/ സന്ദര്‍ശിക്കുക.

Next Story

Related Stories