TopTop
Begin typing your search above and press return to search.

കൊറോണ വന്നത് എവിടെ നിന്ന്? അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ ടീം അടുത്തയാഴ്ച ചൈനയിലേയ്ക്ക്

കൊറോണ വന്നത് എവിടെ നിന്ന്? അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ ടീം അടുത്തയാഴ്ച ചൈനയിലേയ്ക്ക്

കോവിഡ് 19ന് കാരണമായ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടുത്തയാഴ്ച ചൈനയിലേക്ക് പ്രത്യേക സംഘത്തെ അയക്കും. ഏതു മൃഗത്തിൽ നിന്നാണ് കൊറോണ വൈറസ് മനുഷ്യനിലേക്ക് പടർന്നത് എന്നത് കണ്ടെത്തുകയാണ് സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇത്തരമൊരു പഠനത്തിന് ചൈനയുടെ അനുമതി ലഭിക്കാൻ മെയ് ആദ്യം മുതൽ ലോകാരോഗ്യ സംഘടന പരിശ്രമിച്ചു വരികയായിരുന്നു. 'വൈറസിന്റെ പ്രഭവ കേന്ദ്രം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പടെ മുഴുവൻ വിവരങ്ങളും ലഭിച്ചാൽ വറസിനെതിരായ പ്രതിരോധ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ സാധിക്കുമെന്ന്' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു വിർച്വൽ വാർത്താസമ്മേളനത്തിലൂടെ പറഞ്ഞു.

മനുഷ്യര്‍ പരസ്പരം കാണിക്കുന്ന ദയയും ഐക്യദാര്‍ഢ്യവും മാനവികതയുടെ ഏറ്റവും മികച്ച വശങ്ങള്‍ തുറന്നു കാട്ടുമ്പോഴും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചും വൈറസിനെ രാഷ്ട്രീയവൽക്കരിച്ചും നാം നമ്മെത്തന്നെ അപമാനിക്കുന്നതായും കാണാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഈ ഭിന്നിപ്പിന്റെ സ്വരങ്ങളെ ആഗോള ഐക്യംകൊണ്ട് മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ അത്തരം സാഹചര്യങ്ങളെ ഞങ്ങള്‍ അതിയായി ഭയപ്പെടുന്നു' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories