ഭാരതി എയര്‍ടെലിന്റെ ഭാഗമായ എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, പ്രവേശന പരീക്ഷാ ഒരുക്ക സേവന ദാതാക്കളായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡുമായി (ആകാശ്) ചേര്‍ന്ന് മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി ടിവി ചാനല്‍ ആരംഭിച്ചു. ആകാശ് എഡ്യൂ ടിവി എയര്‍ടെല്‍ ഡിജിറ്റല്‍ ടിവിയില്‍ മാത്രമായിരിക്കും ലഭിക്കുയെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജെഇഇ/അഡ്വാന്‍സ്ഡ്, നീറ്റ് പ്രവേശന പരീക്ഷള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള കോച്ചിങ് ക്ലാസുകള്‍ ചാനലില്‍ ലഭിക്കും. തല്‍സമയ പരസ്പര വിനിമയ ക്ലാസുകളിലൂടെ ആകാശ് അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും.
പ്രതിമാസം 247 രൂപയ്ക്ക് ആകാശ് എഡ്യു ടിവി-ജെഇഇ എയര്‍ടെല്‍ ഡിടിഎച്ച് ചാനല്‍ 478ല്‍ ലഭ്യമാകും. എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി വരിക്കാര്‍ക്ക് ജെഇഇ ചാനലിന് 9154052467 നമ്പറിലേക്കും നീറ്റിന് 9154052478 നമ്പറിലേക്കും മിസ്ഡ് കോള്‍ അയച്ച് വരിക്കാരാകാം. ഒക്ടോബര്‍ 21വരെ ഈ ചാനലുകള്‍ സൗജന്യമായി പ്രീവ്യൂവിന് ലഭിക്കും.രാജ്യത്തുടനീളമുള്ള 170 ലക്ഷം വരുന്ന ഡിടിഎച്ച് വരിക്കാര്‍ക്ക് മിതമായ നിരക്കില്‍ വിദ്യാഭ്യാസ ഉള്ളടക്കം എത്തിക്കുന്നതിന് ആകാശുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഭാരതി എയര്‍ടെല്‍ ഹോംസ് ഡയറക്ടര്‍ സുനില്‍ തല്‍ദാര്‍ പറഞ്ഞു.യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച സൗകര്യം എത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ ആകാശ് ചൗധരി പറഞ്ഞു.