ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസ് 2020 ക്ലസ്റ്റര്‍ 7 ഫൈനലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പന്തളം ശാഖയിലെ ബോബിന് ജേക്കബ് എന്‍.സി വിജയിയായി. ചെന്നൈ ഒഴികെയുള്ള തമിഴ്നാട്, കേരളം, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ക്ലസ്റ്റര്‍ 7 ഫൈനലിലെ വാശിയേറിയ മത്സരത്തില്‍ പങ്കെടുത്തത്. 35,000 രൂപയുടെ ക്യാഷ് പ്രൈസും സെമിഫൈനല്‍ മത്സരിച്ച് ദേശീയ ഫൈനലിലേയ്ക്ക് ക്വാളിഫൈ ചെയ്യാനുള്ള അവസരവുമാണ് വിജയിക്ക് ലഭിച്ചത്. കോയമ്പത്തൂരിലെ ചെന്നൈ സില്‍ക്ക്സിലെ യോഗേഷ് പൈ റണ്ണര്‍ അപ്പായി. 18,000 രൂപയാണ് സമ്മാനം.
പുതിയ സാഹചര്യങ്ങളിലെ വെല്ലുവിളികള്‍ക്കനുസൃതമായി വിര്‍ച്വല്‍ ഫോര്‍മാറ്റിലാണ് ടാറ്റ ക്രൂസിബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്. ദേശീയതലത്തില്‍ വിജയിയാകുന്നവര്‍ക്ക് 2.5 ലക്ഷം രൂപയും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് ലഭിക്കുക. എല്ലാ ഫൈനലുകളും ടാറ്റ ക്രൂസിബിള്‍ ഫേയ്സ്ബുക്ക്, ട്വിറ്റര്‍, യുട്യൂബ് ചാനലുകളില്‍ സ്ട്രീം ചെയ്യും.