കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച നാട്ടിക സ്പോര്‍ട്സ് അക്കാദമിയിലെ 20 കായിക വിദ്യാര്‍ഥികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് ജഴ്സികളും വിദ്യാഭ്യാസ സഹായത്തിനായി സ്മാര്‍ട്ട് ടിവിയും വിതരണം ചെയ്തു. വലപ്പാട് സംഘടിപ്പിച്ച ചടങ്ങില്‍ മാനേജിങ് ട്രസ്റ്റി വിപി നന്ദകുമാറും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി യുടെ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാറും ജഴ്സികള്‍ പ്രകാശനം ചെയ്യുകയും സ്മാര്‍ട്ട് ടിവി കൈമാറുകയും ചെയ്തു. ചടങ്ങില്‍ ഭിന്നശേഷിക്കാരനായ ഗായകന് വലപ്പാട് സ്വദേശി മണികണ്ഠന്റെ അതിജീവനത്തിന് സഹായമായി മുച്ചക്ര സ്കൂട്ടറും കൈമാറി. മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി ദാസ്, സനോജ് ഹെര്‍ബര്‍ട്ട്, കെ എം അഷ്റഫ്, സുഭാഷ് രവി, ശില്പാ ട്രീസ സെബാസ്റ്റ്യന്‍ പ്രമോദ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.
മണപ്പുറം ഫൗണ്ടേഷന് കായിക വിദ്യാര്‍ഥികള്‍ക്ക് ജഴ്സിയും ടിവിയും നല്കി

Next Story