TopTop
Begin typing your search above and press return to search.

കോവിഡ്മൂലം നീറ്റ് പ്രവേശനപരീക്ഷ നഷ്ടമായവര്‍ക്ക് അവസരം; ഒക്ടോബര്‍ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി അനുമതി

കോവിഡ്മൂലം നീറ്റ് പ്രവേശനപരീക്ഷ നഷ്ടമായവര്‍ക്ക് അവസരം; ഒക്ടോബര്‍ 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി അനുമതി

കോവിഡ്മൂലം നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന കുട്ടികള്‍ക്ക് പുതിയ അവസരം. ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണിലായതിനാലോ പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്നവര്‍ക്കാണ് വീണ്ടും അവസരം നല്‍കുന്നത്. ഇവര്‍ക്കായി ഒക്ടോബര്‍ 14ന് പരീക്ഷ നടത്തി, 16നു തന്നെ ഫലപ്രഖ്യാപനം നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് സൂപ്രീം കോടതി അനുവദിച്ചത്. പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ തീരുമാനം. കേന്ദ്ര സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയാണ് കോടതില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശം ശരിവെച്ചത്.

സെപ്റ്റംബര്‍ 13ന് നടന്ന പരീക്ഷയില്‍ 15.97 ലക്ഷം അപേക്ഷാര്‍ഥികളില്‍ 88 ശതമാനം പേര്‍ മാത്രമാണ് ഹാജരായത്. നേരത്തെ, കോവിഡ് കാലത്തെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും കോടതിയെ സമീപച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.


Next Story

Related Stories