Top

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനസമുച്ചയം വരുന്നു

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭവനസമുച്ചയം വരുന്നു

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആറ് നിലയുള്ള ഭവനസമുച്ചയം നിര്‍മിക്കും. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മീന്‍പിടിത്ത തുറമുഖത്തിനു സമീപത്ത് തീരത്തോടു ചേര്‍ന്ന് ഒന്നരയേക്കറോളം ഭൂമിയിലാണ് 500 കുടുംബങ്ങള്‍ക്കാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിനായുള്ള സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്കും തുടക്കമായി. 2020 ജനുവരിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. മുട്ടത്തറയില്‍ മത്സ്യത്തൊഴിലാളികള്‍ക്കു പണിത ഭവനസമുച്ചയത്തിന്റെ മാതൃകയിലാണ് വിഴിഞ്ഞത്തും സമുച്ചയം നിര്‍മിക്കുക. 400 ചതുരശ്ര അടിയുള്ള ഫ്ളാറ്റുകളാണ് നിര്‍മിക്കുക. അടുക്കള, കിടപ്പുമുറി, വരാന്ത, ശൗചാലയം എന്നീ സൗകര്യങ്ങളാണ് വീടുകളിലുണ്ടാകുക.

മീന്‍പിടിത്ത തുറമുഖത്തിനടുത്തു താമസിക്കുന്ന നിലവില്‍ അടച്ചുറപ്പുള്ള വീടില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് വീട് നല്‍കുക. മീന്‍പിടിത്ത തുറമുഖത്തുനിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചശേഷം തുറമുഖത്തിന്റെ അവശേഷിച്ച നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.


Next Story

Related Stories