ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടേണ്ട ; സര്‍ക്കാരിന് എല്‍ഡിഎഫ് നിര്‍ദേശം

അഴിമുഖം പ്രതിനിധി

മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടേണ്ടെന്ന് എല്‍ഡിഎഫ് നിര്‍ദേശം.അത്യാവശ്യ അറ്റകുറ്റപണി ആകാമെന്നും എന്നാല്‍ പാഴ്‌ചെലവ് ഒഴിവാക്കണമെന്നും ഇടതു മുന്നണി നിര്‍ദ്ദേശം നല്‍കി. നാളെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഓഫീസുകളില്‍ എത്തണമെന്ന് മന്ത്രിമാര്‍ക്ക് എല്‍ഡിഎഫ് നിര്‍ദേശം നല്‍കി. കൂടാതെ ഉദ്യോഗസ്ഥതലത്തില്‍ അഴിച്ചുപണി ഉണ്ടാകുമെന്നും എന്നാല്‍ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാവില്ല അതെന്നും മുന്നണി വ്യക്തമാക്കി.

അതേസമയം  കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത എല്ലാവരുടേയും സര്‍ക്കാരായിരിക്കും അധികാരമേല്‍ക്കുകയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജാതിമത വ്യത്യാസമില്ലാത്ത എല്ലാ ജനങ്ങളുടേയും സര്‍ക്കാരായിരിക്കും ഇത്. നന്മയുടെ നല്ല നാളിനായി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരുടേയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. പൊതുസമൂഹത്തിന്റെ മനസ്സ് ഒപ്പമുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് വകുപ്പുകള്‍ വ്യക്തമാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തന്റെ ആളുകളെന്ന് പറഞ്ഞ് നടക്കുന്ന ചില അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി സൂചിപ്പിച്ചു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍