ട്രെന്‍ഡിങ്ങ്

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: കുഞ്ഞാപ്പയെ വെല്ലാന്‍ മമ്മുക്ക മാത്രം! 

സ്വതന്ത്രനായി മല്‍സരിക്കാന്‍ മമ്മുക്കയെ ഒഴിച്ച് മറ്റൊരു കരുവിനേയും കളത്തിലിറക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കാതിരിക്കുന്നതാവും നല്ലത്

ഇ അമ്മദ് സാഹിബിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കുളള ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമെന്നാണ് ശക്തമായ ഒരു പ്രചാരണം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അത് ചരിത്ര മണ്ടത്തരമായിരിക്കും. അദ്ദേഹം വന്‍ ഭൂരിപക്ഷത്തിന് വിജയിക്കില്ലെന്നതില്‍ സംശയമുളളതുകൊണ്ടല്ല അങ്ങനെ ചിന്തിക്കുന്നത്. മുമ്പ് അഹമ്മദ് സാഹിബിനെ ഡല്‍ഹിയിലേക്ക് അയക്കാന്‍ തന്ത്രം മെനഞ്ഞവര്‍ക്ക് അതു നന്നായി അറിയാം.

അത് ഓര്‍മ്മയുളളവര്‍ കുഞ്ഞാപ്പയെ മലപ്പുറത്ത് മല്‍സരിക്കാന്‍ പ്രേരിപ്പിക്കില്ല. അഹമ്മദ് സാഹിബിന്റെ വിയോഗത്തെ തുടര്‍ന്ന് മുസ്ലിം ലീഗില്‍ നടന്ന പുനസംഘാടനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായതും തങ്ങള്‍ ഉപദേശക സമിതി ചെയര്‍മാന്‍ ആയതോടെ കുഞ്ഞാപ്പയുടെ രാജയോഗമാണെന്നതില്‍ സംശയമില്ല.

ദേശീയ ജനറല്‍ സെക്രട്ടറിയെ സംമ്പന്ധിച്ചിടത്തോളം പാര്‍ട്ടിയെ അനുസരിക്കുന്ന ഒരു ഒരംഗത്തെ ലോക്‌സഭയിലേക്ക് അയക്കേണ്ട കാര്യമേയുളളൂ. അതിനപ്പുറത്തേക്കുള്ള ആലോചനയുടെ ആവശ്യമില്ല. കേരളത്തില്‍ പയറ്റി തെളിഞ്ഞ നേതാക്കള്‍ ദേശീയ രാഷ്ടീയത്തിലേക്കു നാടുകടത്തപെടുന്ന രീതി മാതൃഭൂമി കോഴിക്കോട് യുണിറ്റിലെ ജേര്‍ണലിസ്റ്റിനെ ചിറാപുഞ്ചിയിലേക്ക് സ്ഥലമാറ്റുന്നതുപോലെയാണെന്നത് നമ്മുടെ രാഷ്ട്രീയ ചരിത്രം നന്നായി പരിശോധിച്ചാല്‍ വ്യക്തമാവും.

കുഞ്ഞാപ്പയെ സംബന്ധിച്ചിടത്തോടെ ചെന്നൈയില്‍ നടന്ന പുനസംഘടനയില്‍ രണ്ട് വന്‍ നേട്ടങ്ങളുണ്ടായി കഴിഞ്ഞു. അതു മാധ്യമങ്ങള്‍ ആഘോഷിച്ചില്ലെന്നു മാത്രം. ഒന്ന് ഹൈദരാലി തങ്ങളെ പാര്‍ട്ടിയുടെ ഉപദേശകസമിതി ചെയര്‍മാനാക്കി. (ഉപദേശ സമിതി) രണ്ട് കുഞ്ഞാപ്പ ദേശീയ ജനറല്‍ സെക്രട്ടറിയായി. ഇതോടെ തേര് തെളിയിക്കേണ്ടത് കുഞ്ഞാപ്പമാത്രമാണെന്ന സാഹചര്യം വന്നു. അതായത് രാഷ്ടീയ തിരുമാനത്തില്‍ അന്തിമ വാക്ക് കുഞ്ഞാപ്പയുടേത് മാത്രം. പ്രഖ്യാപനം ആത്മീയനേതാവും ഉപദേശക സമിതി ചെയര്‍മാനുമായ തങ്ങളായിരിക്കും. (മുമ്പ് അങ്ങനെയായിരുന്നുവെങ്കിലും ഇപ്പോള്‍ അത് ഔദ്യേഗികമാക്കി) ഈ സാഹചര്യത്തില്‍ കുഞ്ഞാപ്പയെ മലപ്പുറത്ത് മല്‍സരിപ്പിക്കാന്‍ ഉദേശിക്കുന്നവര്‍ മറ്റെന്തോ മനസില്‍ കാണുന്നുവെന്നര്‍ത്ഥം.

ഇനി എല്‍ഡിഎഫിലേക്കു വരാം. മുസ്ലിം ലീഗിനെ സംമ്പന്ധിച്ചിടത്തോടം മലപ്പുറം ഒരു പ്രസ്റ്റീജ് സീറ്റാണ്. മുസ്ലിലീഗിന്റെ പൊളിറ്റിക്കല്‍ ക്യപിറ്റല്‍ തലശ്ശേരിയും കോഴിക്കോടും ഒക്കെ ആയിരുന്നുവെന്നത് നേരാണ്. പക്ഷെ അതു ഇപ്പോള്‍ മാറി. ഇന്നത് മലപ്പുറം മണ്ഡലം തന്നെയാണ്. മലപ്പുറം നിയമസഭ ഉള്‍ക്കൊളളുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മങ്കട പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ മാത്രമാണ് ഇടുതു സാധ്യതയുളളത്. അതുകൊണ്ട് തന്നെ മുസ്ലിം ലീഗിനെതിരെ റഷീദലിപോലുളളവരെ മല്‍സരിപ്പിച്ചാല്‍ പരാജയം സുനിശ്ചിതം.

അതെസമയം എല്‍ഡിഎഫിന് സ്വതന്ത്രനായി മലപ്പുറം മണ്ഡലത്തില്‍ നിര്‍ത്താവുന്ന ഒരേ ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. അദ്ദേഹത്തെ തോല്‍പിക്കാന്‍ മണ്ഡലത്തിന് മനസുവരില്ല. അതിനു പക്ഷെ അദ്ദേഹം തയ്യാറാവണമെന്നു മാത്രം. അതു മറ്റാരുമല്ല. മമ്മുക്കയാണ്. ഈ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ മമ്മുക്കയെ ഒഴിച്ച് മറ്റൊരു കരുവിനേയും കളത്തിലിറക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കാതിരിക്കുന്നതാവും നല്ലത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

(യാസിറിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍