ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറം കളക്ടറേറ്റ് സ്‌ഫോടനം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍ അബൂബക്കര്‍, സഹായി എ അബ്ദുറഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്

മലപ്പുറം കളക്ടറേറ്റില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ബേസ് മൂവ്‌മെന്റ് തലവന്‍ എന്‍ അബൂബക്കര്‍, സഹായി എ അബ്ദുറഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, ചിറ്റൂര്‍ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്തിയത് ബേസ്മൂവ്‌മെന്റാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മധുരയില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. മധുര കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. പ്രതികളെ പുലര്‍ച്ചെയോടെ മലപ്പുറത്ത് എത്തിച്ചിട്ടുണ്ട്. ഇന്ന് ഇവരെ മഞ്ചേരി കോടതിയില്‍ ഹാജരാക്കും.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. തമിഴ്‌നാട് മധുര സ്വദേശികളായ ഇസ്മയില്‍ പുരം കെ പുത്തൂര്‍ അബ്ബാസ് അലി(ലൈബ്രറി അബ്ബാസ്), വിശ്വാനാഥ നഗര്‍ ഷംസൂണ്‍ കരിം രാജ, സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പള്ളിവാസല്‍ ഫസ്റ്റ് സ്ട്രീറ്റ് നെല്‍പ്പട്ട ദാവൂദ് സുലൈമാന്‍ കോയ, തയിര്‍ മാര്‍ക്കറ്റ് ഷംസുദ്ദീന്‍, ആന്ധ്ര അത്തിക്കുളം മുഹമ്മദ് അയ്യൂബ് എന്നിവരാണ് നേരത്തെ പിടിയിലായത്.

ഇവരെ മലപ്പുറം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയായിരുന്നു. ഇവരില്‍ നിന്നാണ് തലവന്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെക്കുറിച്ച് അറിയുന്നത്. 2016 നവംബര്‍ ഒന്നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്‌ഫോടനത്തിന് ശേഷം കലക്ടറേറ്റ് വളപ്പില്‍ നിന്നും കണ്ടെത്തിയ രേഖകളില്‍ നിന്നും സംഭവത്തില്‍ ബേസ് മൂവ്‌മെന്റിനുള്ള പങ്ക് വ്യക്തമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍