സംവിധാനം പൃഥ്വിരാജ്, നായകന്‍ മോഹന്‍ലാല്‍, ചിത്രം – ലൂസിഫര്‍

A A A

Print Friendly, PDF & Email

സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളയാളാണ് നടന്‍ പൃഥ്വിരാജ്. മലയാളത്തിലെ പുതുതലമുറ നടന്മാരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നായകനായ പൃഥ്വി ഒടുവില്‍ തന്റെ ആഗ്രഹം നടപ്പാക്കാന്‍ പോവുകയാണ്. പക്ഷേ, അഭിനയിക്കുന്നത് മറ്റൊരാളാണ്- മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലാണ് സിനിമയിലെ നായകന്‍. ഉച്ചയോട് കൂടി പൃഥ്വിരാജ് തന്നെയാണ് താന്‍ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. 

 

ലൂസിഫര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.  ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരിക്കും ഇതെന്ന രീതിയിലാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നത്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍