Top

പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധം; സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നത് വിലക്കാനാകില്ല

പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധം; സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നത് വിലക്കാനാകില്ല
സംസ്ഥാനത്തെ പത്താംക്ലാസ് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. എല്ലാ സിലബസിലും ഇത് ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന അധ്യയന വര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാക്കാനാണ് ഇപ്പോഴേ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇതോടെ സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിലും മലയാളം പഠനം നിര്‍ബന്ധിതമാകും. മലയാളം സംസാരിക്കാന്‍ പാടില്ലെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ നിര്‍ദ്ദേശം നല്‍കാന്‍ സ്‌കൂളുകളെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ എന്‍ഒസി റദ്ദാക്കുമെന്നും സ്‌കൂളുകള്‍ക്ക് എന്‍ഒസി അനുവദിക്കുന്ന നിബന്ധനകളിലും മലയാള ഭാഷാ പഠനം വ്യവസ്ഥ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള വിദ്യാഭ്യാസ നിയമ പ്രകാരമാണ് മലയാള ഭാഷ പഠനം നിര്‍ബന്ധമാക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമം നടപ്പാക്കിയില്ലെങ്കില്‍ പ്രധാന അധ്യാപകര്‍ 5000 രൂപ പിഴയീടാക്കേണ്ടി വരും. അതേസമയം വിദേശ നാടുകളില്‍ നിന്നും കേരളത്തില്‍ പഠിക്കാനെത്തുന്നവര്‍ക്ക് മലയാളം പഠനം നിര്‍ബന്ധമാക്കില്ല. കന്നഡ, തമിഴ് മാധ്യമങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ മലയാളം പഠിക്കാന്‍ സൗകര്യമൊരുക്കും.

Next Story

Related Stories