ഡല്‍ഹിയില്‍ പാന്‍മസാല വില്‍പ്പനക്കാര്‍ മലയാളി വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ പാന്‍മസാല വില്‍പ്പനക്കാരുടെ മര്‍ദ്ദനമേറ്റ് മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകനും ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി രജത് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ട്യൂഷന്‍ വിട്ടുവരുന്ന വഴി രജത് ഉള്‍പ്പെടെയുള്ള നാലു സുഹൃത്തുക്കള്‍ പാന്‍മസാലക്കാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് നാലു കുട്ടികളെയും പാന്‍മസാല വില്‍പ്പനക്കാര്‍ അടുത്ത പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.രജത്തിന്റെ കൂടെയുണ്ടായിരുന്നവരും മലയാളി കുട്ടികള്‍ ആയിരുന്നുവെന്നാണ് അറിയുന്നത്. ക്രൂരമര്‍ദ്ദനം ഏറ്റതിനെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട് വീണ രജത്തിനെ മര്‍ദ്ദിച്ചവര്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. രജത്തിന്റെ കൊലപാതകത്തില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ലെന്ന ആക്ഷേപം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. രജത്തിന്റെ മൃതദേഹം മയൂര്‍വിഹാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍