ട്രെന്‍ഡിങ്ങ്

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണവും രാഷ്ട്രീയ മലിനീകരണവും: എവിടെ സ്വച്ഛ ഭാരത്‌ എന്ന് മോദിയോട് മമത

Print Friendly, PDF & Email

ഇത്തരമൊരു അന്തരീക്ഷത്തില്‍ മത്സരം നടത്താന്‍ അനുവദിച്ച ഡല്‍ഹി സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

A A A

Print Friendly, PDF & Email

ന്യൂഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടന്നുകൊണ്ടിരിക്കെ ഡല്‍ഹിയിലെ അസഹ്യമായ പുകമഞ്ഞില്‍ മാസ്‌ക് ധരിച്ച് കളിഞ്ഞ ശ്രീലങ്കന്‍ താരങ്ങളുടെ ചിത്രങ്ങള്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വായു മലീനകരണത്തിന്റെ പേരില്‍ ലോകത്ത് തന്നെ ഏറ്റവും കുപ്രസിദ്ധിയുള്ള നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ശ്രീലങ്കന്‍ പേസ് ബൗളര്‍ സുരംഗ ലക്മല്‍ ഗ്രൗണ്ടില്‍ തളര്‍ന്നുവീഴുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ടീം ഫിസിയോ ഓടിയെത്തി. ലക്മലിനെ പവലിയനിലേയ്ക്ക് കൊണ്ടുപോയി. ശ്രീലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ച് കളത്തിലിറങ്ങേണ്ടി വന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

സ്വച്ഛ് ഭാരതിന് എന്തുപറ്റി? കളിക്കാര്‍ മാസ്‌ക് ധരിച്ചാണ് കളിക്കാനിറങ്ങിയിരിക്കുന്നത്. ഡല്‍ഹിയില്‍ രാഷ്ട്രീയ മലിനീകരണം അന്തരീക്ഷ മലിനീകരണവും രൂക്ഷമാണ്. ഡല്‍ഹി ഇവയെ എല്ലാം പ്രതിനിധീകരിക്കുന്നു – മമത അഭിപ്രായപ്പെട്ടു. എട്ട് ശ്രീലങ്കന്‍ താരങ്ങള്‍ മാസ്‌കുമായാണ് ഗ്രൗണ്ടിലിറങ്ങിയത്. വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്വെല്ല, ബൗളര്‍മാരായ ലക്മല്‍, ലഹിരു ഗമാഗെ എന്നിവരാണ് ശ്രീലങ്കന്‍ ഭാഗത്ത് നിന്ന് മാസ്്കിടാതെ കളിച്ചത്. പല ശ്രീലങ്കന്‍ താരങ്ങളും ഡ്രസിംഗ് റൂമിലെത്തി ഛര്‍ദ്ദിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങള്‍ മാസ്‌ക് ഇടാതെയാണ് കളിച്ചത്. ഇത്തരമൊരു അന്തരീക്ഷത്തില്‍ മത്സരം നടത്താന്‍ അനുവദിച്ച ഡല്‍ഹി സര്‍ക്കാരിനെ ദേശീയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍