UPDATES

ട്രെന്‍ഡിങ്ങ്

‘ഞാനാണ് നല്ല ഹിന്ദു, എനിക്കറിയാവുന്നത്ര സംസ്‌കൃത ശ്ലോകങ്ങള്‍ ആര്‍ക്കുമറിയില്ല, കൂടുതല്‍ ദുര്‍ഗാ പുജകള്‍ നടന്നത് എന്‍റെ ഭരണകാലത്ത്’; ബി ജെ പിയെ ചെറുക്കാന്‍ ഹിന്ദു കാര്‍ഡുമായി മമതാ ബാനര്‍ജി

തൻ്റെ മതവിശ്വാസം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്നും മമതാ ബാനര്‍ജി

ബംഗാളില്‍ ബിജെപിയെ ചെറുക്കാന്‍ ഹിന്ദു കാര്‍ഡുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുസ്ലീം പ്രീണനം നടത്തുന്നുവെന്ന ആരോപണം നേരിട്ടിരുന്ന മമത ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാണ് ഹിന്ദു പ്രീണന സമീപനം സ്വീകരിച്ചത്. ദുർഗാ പൂജയുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കങ്ങള്‍.

കൊല്‍ക്കത്തയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ മുന്‍കാല സര്‍ക്കാറുകളെക്കാള്‍ കൂടുതല്‍ ദുര്‍ഗാ പൂജ നടത്തിയത് ടിഎംസി സര്‍ക്കാരാണെന്ന് അവര്‍ അവകാശപ്പെട്ടു. ‘എനിക്ക് ആരുടെയെങ്കിലും മുന്നില്‍ ഹിന്ദു ആണെന്ന് തെളിയിക്കേണ്ട ബാധ്യതയില്ല. ഹിന്ദു ക്ഷേത്രത്തില്‍ കയറുന്നതിന് തന്റെ മത സ്വത്വം തെളിയിക്കണമെന്ന അവസ്ഥയെക്കാള്‍ നല്ലത് മരിക്കുന്നതാണ്’ മമത പറഞ്ഞു.

‘കുറ്റപ്പെടുത്തുന്നവരെക്കാള്‍ കൂടുതല്‍ സംസ്‌കൃത ശ്ലോകങ്ങള്‍ തനിക്കറിയാം. ഞാന്‍ ഒരു ഹിന്ദുവാണ്. എനിക്ക് മറ്റ് വിശ്വാസങ്ങളെ ബഹുമാനവുമാണ്,’ മമത പറഞ്ഞു. തന്റെ മതവിശ്വാസം മറ്റാരുടെ മുന്നിലും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

ദുര്‍ഗാ പൂജാ കമ്മിറ്റികള്‍ക്കെതിരെ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിനെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി.

മുസ്ലീങ്ങളെ പ്രീണിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണ് മമതാ ബാനര്‍ജി നടത്തുന്നതെന്നായിരുന്നു സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നത്. ബിജെപി സംസ്ഥാനത്ത് വളരാനും കാരണം മുസ്ലീം പ്രീണനമാണെന്നും ഇവര്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതിനെതുടര്‍ന്നാണ് തന്റെ ഹിന്ദു സ്വത്വത്തെ കൂടുതലായി മുന്നോട്ടുവെച്ചുള്ള രാഷ്ട്രീയ സമീപനം മമതാ ബാനര്‍ജി സ്വീകരിക്കാന്‍ തുടങ്ങിയത്. ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടായതാണ്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളാണ് ടിഎംസിക്ക് ലഭിച്ചത്. ബിജെപി ആദ്യമായി 18 സീറ്റുകളും ലഭിച്ചു. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലിലെ നിരവധി ജനപ്രതിനിധികളാണ് ബിജെപിയില്‍ ചേര്‍ന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍