മമതയും യെച്ചൂരിയും സംസാരിച്ചു: യോജിപ്പിന്റെ കാര്യം പാര്‍ട്ടി ബംഗാള്‍ ഘടകവുമായി ആലോചിച്ചെന്ന് യെച്ചൂരി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘തലതിരിഞ്ഞ’ നടപടിക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന ആവശ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഫോണില്‍ സംസാരിച്ചു. ഒരുമിച്ച് രാഷ്ട്രപതിയെ കാണുന്ന കാര്യവും സംസാരത്തില്‍ വന്നെന്നും മമത വ്യക്തമാക്കി.

 

എന്നാല്‍, ഇപ്പോള്‍ താന്‍ തമിഴ്‌നാട്ടിലാണെന്നും നാളെ തിരിച്ചെത്തിയ ശേഷം പാര്‍ട്ടി ബംഗാള്‍ ഘടകവുമായി ആലോചിച്ച് മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കാമെന്നും യെച്ചൂരി മമതയെ അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

 

ജനത്തെ മുഴുവന്‍ കഷ്ടപ്പാടിലാക്കിക്കൊണ്ട് മോദിയെടുത്ത തീരുമാനം പിന്‍വലിക്കണമെന്നും മമത ആവശ്യപ്പെട്ടു. യാതൊരു കരുതലുമില്ലാതെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനമുണ്ടായത്.

 

നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം തലതിരിഞ്ഞ നടപടിയാണെന്നും ഇതിനെതിരെ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും മമത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് യെച്ചൂരിയുമായി അവര്‍ സംസാരിച്ചത്. സിപിഎമ്മുമായി പ്രത്യയശാസ്ത്ര ഭിന്നതകള്‍ ഉണ്ടെങ്കിലും രാജ്യത്തെ രക്ഷിക്കാന്‍ ഈ നടപടി ആവശ്യമാണെന്നും കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ഇക്കാര്യത്തില്‍ ഒന്നിച്ചു മുന്നോട്ടു വരണമെന്നും അവര്‍ പറഞ്ഞിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍