കയ്യേറ്റമെന്ന് ആരോപിച്ച് നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചു നീക്കി

കയ്യേറ്റമെന്ന് ആരോപിച്ച് നടന്‍ മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി നഗരസഭ പൊളിച്ചു നീക്കി. ഇന്ന് രാവിലെ പോലീസ് മാമുക്കോയയുടെ വീടിന് സമീപമുള്ള കടകളെല്ലാം പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ റോഡില്‍ നിന്നും ഏറെ വിട്ടുള്ള മാമുക്കോയയുടെ വീടിന്റെ മതിലും അക്കൂട്ടത്തില്‍ പൊളിച്ചുമാറ്റുകയായിരുന്നു.

യാതൊരു കയ്യേറ്റവും ഞാന്‍ നടത്തിയിട്ടില്ലെന്നും നഗരസഭയും മാറാട് പോലീസും തമ്മിലുള്ള ഒത്താശയോടെയാണ് ഇത് നടന്നതെന്നും മാമുക്കോയ പറഞ്ഞു. വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റുന്ന സമയത്ത് താന്‍ വീട്ടില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇക്കാര്യം തന്നോട് പറയാനുള്ള സാമാന്യ മര്യാദ പോലും പോലീസ് കാണിച്ചില്ലെന്നും മാമുക്കോയ പറയുന്നു. മേയറുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും ഡെപ്യൂട്ടി മേയറെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ വേണ്ടത് ചെയ്യാമെന്നാണ് അവര്‍ പറഞ്ഞതെന്നും മാമുക്കോയ വ്യക്തമാക്കി.

കൈയ്യേറ്റം നടത്തിയെന്ന് കാണിച്ചോ പൊളിച്ചുമാറ്റാന്‍ പോകുകയാണെന്ന് പറഞ്ഞുകൊണ്ടോ ഉള്ള യാതൊരു നോട്ടീസും തനിക്ക് ലഭിച്ചിരുന്നില്ലെന്നും പൊളിച്ചുമാറ്റിയ കടകള്‍ക്കെല്ലാം നഗരസഭ നേരത്തെ നോട്ടീസ് കൊടുത്തിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മാമുക്കോയ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍