ന്യൂസ് അപ്ഡേറ്റ്സ്

ഇനി മംഗളത്തിനു വേണ്ടി വളയം പിടിക്കാനില്ല; ഡ്രൈവര്‍ ജോലി രാജി വച്ച് സാജന്‍

മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കിലും ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്ന ഉത്തമ ബോധ്യമുണ്ട്

എകെ ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളം സിഇഒ മാപ്പ് പറച്ചിലുമായി രംഗത്ത് വന്നതിനു ശേഷവും രാജി തുടരുന്നു. നേരത്തെ മൂന്ന് ജേര്‍ണലിസ്റ്റുകള്‍ രാജി വച്ചതിനു പുറമേ, സ്ഥാപനത്തിലെ ജേര്‍ണലിസ്റ്റുകള്‍ അല്ലാത്തവരും മംഗളത്തിന്റെ പടിയിറങ്ങുകയാണ്. മംഗളത്തിന്റെ കോഴിക്കോട് ബ്യൂറോയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സാജന്‍ എ.കെയാണ് താന്‍ മംഗളം വിടുകയാണെന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

താന്‍ മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കിലും ഇതല്ല മാധ്യമ പ്രവര്‍ത്തനം എന്ന ഉത്തമ ബോധ്യമുണ്ട് എന്നു വ്യക്തമാക്കിയാണ് സാജന്റെ രാജി. “പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല”. ആത്മാഭിമാനമായിരുന്നു കൈമുതല്. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്ബൈ എന്നും സാജന്‍ പറയുന്നു.

സാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു മാധ്യമപ്രവര്കത്തനല്ലെങ്കിലും മാധ്യമപ്രവര്ത്തകരുടെ കൂടെ അവരുടെ ലക്ഷ്യത്തിനോടൊപ്പം യാത്ര ചെയ്യാന് തുടങ്ങിയിട്ട് 13 വര്ഷത്തോളമായി. ഇന്ത്യാവിഷനു ശേഷം മംഗളത്തില് ഡ്രൈവര് സ്റ്റാഫായി ജോലി തുടങ്ങുന്നത് നാല് മാസം മു്നപാണ്. കോഴിക്കോട് ബ്യൂറോയില്. ഇന്നത്തോടെ ഈ പണി നിര്ത്തുകയാണ്. മാധ്യമപ്രവര്ത്തകനല്ലെങ്കിലും ഇതല്ല മാധ്യമപ്രവര്ത്തനമെന്ന ഉത്തമബോധ്യമുണ്ട്. ഇത്തരം നാറിയ പണിക്ക് വളയം പിടിക്കാന് ഇനി എനിക്കാവില്ല. മാധ്യമപ്രകവര്ത്തകര്ക്കപ്പുറം മംഗളത്തിലെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് ഈ പ്രതിച്ഛായയില് ജോലി ചെയ്യല് അസഹനീയമാണ്. അങ്ങനെ ഉള്ള ഒരാളായി ഞാനീ പടിയിറങ്ങുകയാണ്. ഇത്രയും ദിവസം നിങ്ങളുടെ പക്ഷത്ത് അല്പമെങ്കിലും ശരി ഉണ്ടെന്ന് കരുതിയിരുന്നു.
ഇനി എന്താണെന്നറിയില്ല. പക്ഷെ ഈ നാറിയ പ്രതിച്ഛായയുടെ തണലില് നിന്നുകൊണ്ടുള്ള ശന്പളം വാങ്ങാന് എനിക്കാവില്ല. “പണി ഇല്ലാതെ അലഞ്ഞിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അന്നൊന്നും കൂട്ടിക്കൊടുപ്പിന് കൂട്ടുനിന്നിട്ടില്ല”. ആത്മാഭിമാനമായിരുന്നു കൈമുതല്. അത് ഇന്നും ഉണ്ട്. അതുകൊണ്ട് മംഗളം ഗുഡ്ബൈ.

NB: എനിക്ക് കിട്ടാനുള്ള ശമ്പളം ഈ പണിക്ക് നിങ്ങള്‍ക്കുള്ള ശമ്പളമാകട്ടെ. മംഗളത്തിലെ നല്ലവരായ തൊഴിലാളികളോട് നന്ദി മാത്രം

ഒരു മാധ്യമപ്രവര്കത്തനല്ലെങ്കിലും മാധ്യമപ്രവര്ത്തകരുടെ കൂടെ അവരുടെ ലക്ഷ്യത്തിനോടൊപ്പം യാത്ര ചെയ്യാന് തുടങ്ങിയിട്ട് 13 വര്…

Posted by Sajan Ak on Donnerstag, 30. März 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍