TopTop

നീ എങ്ങനെ മംഗളത്തില്‍ കയറിയെന്ന് എനിക്ക് അറിയാം; അല്‍ നിമയെ അധിക്ഷേപിച്ച് മംഗളം ന്യൂസ് എഡിറ്റര്‍ 

നീ എങ്ങനെ മംഗളത്തില്‍ കയറിയെന്ന് എനിക്ക് അറിയാം; അല്‍ നിമയെ അധിക്ഷേപിച്ച് മംഗളം ന്യൂസ് എഡിറ്റര്‍ 
മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയിലേക്കു നയച്ച വാര്‍ത്തയില്‍ പ്രതിഷേധിച്ചു മംഗളത്തില്‍ നിന്നും രാജിവച്ച മാധ്യമ പ്രവര്‍ത്തക അല്‍ നിമ അഷറഫിനെ അപമാനിക്കുന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മംഗളം ടിവി ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ്. സ്വയം പരാജയമാണെന്നു തിരിച്ചറിഞ്ഞാണു അല്‍ നിമ മംഗളത്തില്‍ നിന്നും രാജിവച്ചതെന്നടക്കം മാധ്യമപ്രവര്‍ത്തകയെ വ്യക്തിപരമായും തൊഴില്‍ പരമായും അധിക്ഷേപിക്കുന്ന ആരോപണങ്ങളാണു പ്രദിപ് ഉന്നയിക്കുന്നത്.നീ മംഗളത്തില്‍ സബ്എഡിറ്റര്‍ പോസ്റ്റില്‍ എങ്ങനെ കയറി എന്ന് എനിക്ക് നന്നായി അറിയാം. നീ ഒരു ചാനലിലും ചെയ്യാതെ, പേര്‍സണല്‍ ആവിശ്യത്തിന് നിര്‍മിച്ച വീഡിയോ ഇന്റര്‍വ്യൂ നു കൊണ്ട് വന്നിട്ട് അത് ഏതോ ചാനലില്‍ കാണിച്ചതാണ് എന്ന് കള്ളം പറഞ്ഞതും.... പിന്നീടു ആ കള്ളം പൊളിയുകയും നീ സമ്മതിക്കുകയും ചെയ്തു... so ഈ രണ്ട് വേഷം നിനക്കിണങ്ങും.. എന്ന തരത്തിലൊക്കെയാണു മംഗളം ടിവയുടെ തിരുവനന്തപുരം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്ന അല്‍ നിമയെ പ്രദീപ് ആക്ഷേപിക്കുന്നത്.

ഇത്ര തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല; മംഗളത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകയുടെ രാജി

എസ് പി പ്രദീപിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ കുഞ്ഞനുജത്തി അല്‍നീമ അഷറഫിന്,,,,
ഇത് നിന്നെ പോലെ മറ്റൊരൂ മംഗളം കുടുംബാംഗമായ വനിതയുടെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തിയത് താഴെ,,,
എന്റെ കുഞ്ഞനുജത്തീ ,,, നിന്നെ പരിചയപ്പെട്ടിട്ട് 4 മാസം., ഇതു കൂടിതെ
നിന്റെ ''തൊഴില്‍''പരമായ മികവിനെകുറിച്ച് എന്റെ വിലയീരുത്തലും ഉണ്ടാകും....

+++
പ്രിയപ്പെട്ട മാധ്യമ സുഹൃത്തേ ,
നീ ചെയ്തത് വളരെ മഹത്തരമായ കാര്യമാണെന്ന് ഒരുപക്ഷേ ആള്‍ക്കാര്‍ പറഞ്ഞേക്കാം. നിനക്ക് കയ്യടികള്‍ നല്‍കിയേക്കാം. പക്ഷെ ഒന്നു നീ ഓര്‍ക്കുക ആ മന്ത്രി രാജി വെച്ച ദിവസം നിന്റെ മുഖത്തും സന്തോഷം ഉണ്ടായിരുന്നു. അന്നേദിവസം ഈ സംഭവത്തില്‍ പ്രതിഷേധിച്ചു ഡെസ്‌കില്‍ വന്ന പല കോളുകള്‍ക്കും നീ മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോള്‍ വെക്കുകയും ചെയ്ത ആളാണ്. അപ്പോള്‍ കൂടെ നിന്നവര്‍ പറഞ്ഞു നിന്റെ നാവിനെ കണ്ട്രോള്‍ ചെയ്യൂ അല്ലെങ്കില്‍ വേറൊരു രീതിയില്‍ നീ വ്യാഖ്യാനിക്കപ്പെടും എന്ന്. അന്ന് നീ അത് ചെറിയ ചിരിയോടെ ഏറ്റെടുത്തു.


ഒരു കാര്യം നീ ഓര്‍ക്കുക. നിനക്കെതിരെ ഒത്തിരി പ്രോബ്ലംസ് വന്നപ്പോള്‍ നിന്റെ റീഡിങ് പെര്‍ഫോര്‍മന്‍സ് മോശമായത് സഹിതം, നിന്നെ സപ്പോര്‍ട്ട് ചെയ്ത സ്ഥാപനമാണ് മംഗളം . നിന്റെ ചെയ്തികള്‍ ചില കാര്യങ്ങളില്‍ അതിരു വിട്ടപ്പോഴും, നിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഉത്തമ ബോധ്യവും, തെളിവുകളും ഉണ്ടായിട്ടും നിന്നെ നിലനിര്‍ത്താനാണ് മംഗളം നോക്കിയത്. അവിടെ നീ സുരക്ഷിതയല്ലായിരുന്നു എന്ന് പറയാന്‍ പറ്റുമോ ? കഴിഞ്ഞ മെയ് മാസത്തില്‍ നിനക്ക് എന്തൊക്കെയോ മനസിലായി എന്നാണല്ലോ നീ പറഞ്ഞത്. അന്ന് നീ ഈ പറഞ്ഞ ധാര്‍മികത എവിടെ ആയിരുന്നു. അന്നും നീ സാലറി വാങ്ങുന്നുണ്ടായിരുന്നല്ലോ. നിന്റെ ധാര്‍മികത മംഗലവുമായി ഇണങ്ങുന്നത് അല്ലായിരുന്നു എങ്കില്‍ ആ നിമിഷം നീ ഇറങ്ങണമായിരുന്നു..

Faces of mangalam എന്നാ പ്രോഗ്രാമില്‍ നിനക്ക് വളരെ അടുപ്പമുണ്ടെന്ന് പറഞ്ഞ നിന്റെ ''പ്രിയപ്പെട്ട ചേച്ചി'യെപ്പറ്റി നീ എന്തുമാത്രം കുറ്റങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നത്. അതിനു ശേഷം അവരെ കാണുമ്പോള്‍ ഉള്ള സ്‌നേഹപ്രകടനങ്ങളില്‍ മറ്റാരെക്കാളും മികച്ച വ്യക്തിയും നീ ആയിരുന്നു. Best performer..അതുകൊണ്ടു നീ അഭിപ്രായങ്ങളില്‍ മറിഞ്ഞു തിരിയുമെന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും തര്‍ക്കമില്ല. പക്ഷെ ഒരുകാര്യം നല്ല കാറ്റുള്ള ടൈംയില്‍ നീ ഇത് ചെയ്തതുകൊണ്ട് നിനക്ക് നേട്ടമുണ്ട്. .


നീ മംഗളത്തില്‍ സബ്എഡിറ്റര്‍ പോസ്റ്റില്‍ എങ്ങനെ കയറി എന്ന് എനിക്ക് നന്നായി അറിയാം. നീ ഒരു ചാനലിലും ചെയ്യാതെ, പേര്‍സണല്‍ ആവിശ്യത്തിന് നിര്‍മിച്ച വീഡിയോ ഇന്റര്‍വ്യൂ നു കൊണ്ട് വന്നിട്ട് അത് ഏതോ ചാനലില്‍ കാണിച്ചതാണ് എന്ന് കള്ളം പറഞ്ഞതും.... പിന്നീടു ആ കള്ളം പൊളിയുകയും നീ സമ്മതിക്കുകയും ചെയ്തു... so ഈ രണ്ട് വേഷം നിനക്കിണങ്ങും...
മറ്റൊരു കാര്യം. ഇവിടുത്തെ പെണ്‍കുട്ടികള്‍ safe അല്ലാന്നു കള്ളം പറഞ്ഞു നീ നീറണ്ട... They are all protected here.. അവരുടെ പ്രശ്‌നങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ നിന്റെ നാവിനെ ആശ്രയിക്കുന്ന കുട്ടികളും അല്ല അവര്‍. നീ പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നീ ഇറങ്ങി. പലവട്ടം ഒഴിവാക്കപ്പെടേണ്ട നിന്നെ മാനേജ്മന്റ് നിലനിര്‍ത്തിയത് മംഗളം സ്ഥാപനത്തില്‍ നിന്ന് ഒരു പെണ്‍കുട്ടിയും മനസ്സ് നൊന്തു ഇറങ്ങിപ്പോകരുത് എന്ന് സ്ഥാപനത്തിന് നിര്‍ബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് . നീ ഈ വിഷയം legallyസോള്‍വ് ആകുന്നതു വരെ പിടിച്ചു നിന്നിരുന്നേല്‍ ഒരു പക്ഷെ നിനക്ക് നഷ്ടക്കച്ചോടം ആയേനെ..


Watever... i dont know wats ur catch in this performance... so enjoy ur fame for a shoooorttt tym span... and a peace of advice for free...ഇനിയുള്ള സ്ഥാപനത്തില്‍ എങ്കിലും വിശ്വാസ്യത കാണിക്കണം.. wish u al d bst for ur next move....

(വിവാദമായതോടെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് എസ് വി പ്രദീപ് പിന്‍വലിച്ചതായി കാണുന്നു)


Next Story

Related Stories