Top

ബിജെപി പണം വാഗ്ദാനം ചെയ്‌തെന്ന്: ആരോപണം ആവര്‍ത്തിച്ച് ഇറോം ശര്‍മ്മിള

ബിജെപി പണം വാഗ്ദാനം ചെയ്‌തെന്ന്: ആരോപണം ആവര്‍ത്തിച്ച് ഇറോം ശര്‍മ്മിള
നിലവിലെ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണം മണിപ്പൂരിന്റെ അയണ്‍ ലേഡി ആവര്‍ത്തിച്ചു. 36 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. പക്ഷെ താന്‍ അത് സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കുന്ന ഇറോം മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് മത്സരിക്കുന്നത്.

തന്റെ പുതിയ പാര്‍ട്ടിയായ പിആര്‍ജെഎയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇറോം പണത്തിന് വേണ്ടി അടിയറ വയ്ക്കാനുള്ളതല്ല തന്റെ ആദര്‍ശമെന്നും വ്യക്തമാക്കി. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചയുടന്‍ ഒരു ബിജെപി നേതാവ് ആശുപത്രിയിലെത്തി തന്നെ കണ്ടെന്നും മുഖ്യമന്ത്രിക്കെതിരെ മത്സരിച്ചാല്‍ ബിജെപി കേന്ദ്ര നേതൃത്വം പണം നല്‍കുമെന്ന് അറിയിച്ചെന്നുമാണ് ഇറോം പറഞ്ഞത്.

അതേസമയം തങ്ങള്‍ ഇറോമിനെ സമീപിച്ചിട്ടില്ലെന്നും അവര്‍ നുണപറയുകയാണെന്നുമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞത്.

Next Story

Related Stories