സിനിമാ വാര്‍ത്തകള്‍

സിനിമാസമരം: മണിയന്‍പ്പിള്ള രാജുവിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി

Print Friendly, PDF & Email

സിനിമാസമരത്തെ തുടര്‍ന്ന്മ ണിയന്‍പ്പിള്ള രാജു കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

A A A

Print Friendly, PDF & Email

സിനിമാസമരത്തെ തുടര്‍ന്ന് മണിയന്‍പ്പിള്ള രാജു കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബിജെ ജോസാണ് പരാതി നല്‍കിയിരിക്കുന്നത്. മണിയപിള്ള രാജു കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന കലാപമുണ്ടാക്കുമെന്നു പറഞ്ഞാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിനും ജോസ് പരാതി നല്‍കിയിട്ടുണ്ട്.

മലയാള സിനിമകളെ ഒഴിവാക്കി മറ്റ് ഭാഷാസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെയും തീയറ്റേറുകള്‍ക്കെതിരെയും മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് സംഘടനകള്‍ രംഗത്ത് എത്തണമെന്നായിരുന്നു മണിയന്‍പ്പിള്ള രാജു പറഞ്ഞത്. മലയാളഭാഷയുടെയും സിനിമാ പ്രേമികളുടെയും ചെലവില്‍ തര്‍ക്കത്തെ തിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നാണ് ജോസ് പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍