മഞ്ജു വാര്യരും റസൂല്‍ പൂക്കുട്ടിയും ചലച്ചിത്ര അക്കാദമി ജനറല്‍ കൌണ്‍സിലിലേക്ക്. സംവിധായകന് കമല്‍ ചെയര്‍മാനും മഹേഷ് പഞ്ചു സെക്രട്ടറിയുമായ ചലച്ചിത്ര അക്കാദമി ജനറല്‍ കൌണ്സിലില് ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും നടി മഞ്ജു വാര്യരും ഉള്‍പ്പെടെ 14 അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിബി മലയില്‍, കെ ആര് മോഹനന്, വി കെ ജോസഫ്, ജി പി രാമചന്ദ്രന്, സി എസ് വെങ്കിടേശ്വരന്, സണ്ണി ജോസഫ്, നീലന്, മധു ജനാര്ദ്ദനന്, സജിതാ മഠത്തില്‍, പ്രദീപ് ചൊക്ലി, ദീദി ദാമോദരന്‍, ഡോ. ബിജു തുടങ്ങിയവരാണ് മറ്റു ജനറല്‍ കൌണ്‍സില്‍ അംഗങ്ങള്‍.
വരുന്ന ഡിസംബറില്‍ കേരള രാജ്യാന്തര ചലച്ചിത്രമേള നടക്കാനിരിക്കുന്നതിനാല്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്തിനു ശേഷമുള്ള ആദ്യ ജനറല്‍ കൌണ്‍സില്‍ യോഗം ഒരാഴ്ചയ്ക്കകം ചേരാനാണ് അക്കാദമി തീരുമാനം. ഈ യോഗത്തിന് ശേഷം എക്സിക്യുട്ടീവ് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കും.
ഇതോടൊപ്പം ലെനിന് രാജേന്ദ്രന് ചെയര്‍മാനായ കെ എസ് എഫ് ഡി സി ബോര്‍ഡും പുനസംഘടിച്ചിട്ടുണ്ട്. സംവിധായകന് രഞ്ജിത്ത്, ആഷിക് അബു, ബ്ലസി, പ്രിയനന്ദനന്, മധു, ഷാജി കൈലാസ്, നെടുമുടി വേണു, ഭാഗ്യലക്ഷ്മി, കൈതപ്രം, മധു അമ്പാട്ട് തുടങ്ങി 17 പെരടങ്ങുന്നതാണ് പുതിയ ഭരണ സമിതി.
മഞ്ജു വാര്യരും റസൂല്‍ പൂക്കുട്ടിയും ചലച്ചിത്ര അക്കാദമി ജനറല്‍ കൌണ്‍സിലിലേക്ക്
Next Story