പ്രതിയെ പിടിച്ചതില്‍ സന്തോഷം; നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍

കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് ആവർത്തിച്ച് നടി മഞ്ജു വാരിയർ. പ്രതികളെ പിടിച്ചതിൽ സന്തോഷമുണ്ട്. അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് കരുതുന്നതെന്നും മഞ്ജു പ്രതികരിച്ചു. നേരത്തെയും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു.
നടിക്കെതിരായ അക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ താരസംഘടനയായ സംഘടിപ്പിച്ച യോഗത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സംഭവത്തിന് പിന്നില്‍ വലിയ ക്രിമിനല്‍ ഗൂഢാലോചയുണ്ടെന്നും ഉത്തരവാദികള്‍ ആരെന്ന് ഉടന്‍ പുറത്തുകൊണ്ടുവരണമെന്നും മഞ്ജു വാര്യര്‍ ആവശ്യപ്പെട്ടിരുന്നു.

Next Story