UPDATES

ട്രെന്‍ഡിങ്ങ്

മോദിയും അമിത് ഷായും പിന്തുണച്ചു; മനോജ് സിന്‍ഹ യുപി മുഖ്യമന്ത്രി?

ശനിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഔദ്ധ്യോഗിക പ്രഖ്യാപനം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പിന്തുണയ്ക്കുന്നത് മനോജ് സിന്‍ഹയെ ആണെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ലഖ്‌നൗവില്‍ ചേരുന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ത്രിവേന്ദ്ര സിംഗ് റാവത്ത് ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രിയാവും. ഹിന്ദി ഹൃദയഭൂമിലെ മുഖ്യമന്ത്രിക്കുള്ള മാനദണ്ഡം യോഗ്യത മാത്രമാണ് എന്ന് തെളിയിക്കാനാണ് സിന്‍ഹയുടെ തിരഞ്ഞെടുപ്പിലൂടെ മോദിയും ഷായും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ സിന്‍ഹ മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രിയെന്ന നിലയിലും റയില്‍വേ സഹമന്ത്രി എന്ന നിലയിലും കഴിവ് തെളിയിച്ച ആളാണ് സിന്‍ഹ. കമ്മ്യൂണിക്കേഷന്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വന്‍കിട കോര്‍പ്പറേറ്റുകളുമായും റയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട തൊഴിലാളി യൂണിയനുകളോടും ഒരുപോലെ നല്ല ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നല്ല ഭാഷയില്‍ സംസാരിക്കുകയും കുര്‍ത്തയും ദോത്തിയും ധരിച്ച് മണ്ണിന്റെ പുത്രന്‍ എന്ന പ്രതിച്ഛായ നിലനിറുത്താനും അദ്ദേഹത്തിന് സാധിക്കുന്നു. റയില്‍വേ സഹമന്ത്രിയെന്ന നിലയിലുള്ള സിന്‍ഹയുടെ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്താന്‍ വരാണസിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദി മറന്നിരുന്നില്ല. ഭൂമിഹാര്‍ സമുദായത്തില്‍ പെട്ട ആളാണ് സിന്‍ഹ. ഉത്തര്‍പ്രദേശിന്റെ ഏതാനും കിഴക്കന്‍ ജില്ലകളില്‍ മാത്രം സാന്നിധ്യമുള്ള ഭൂമിഹാര്‍ സമുദായത്തില്‍ നിന്നും ഒരാളെ മുഖ്യമന്ത്രിയാക്കുക വഴി ജാതിമത പരിഗണനകള്‍ക്ക് അതീതനായ ഒരു മുഖ്യമന്ത്രി എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബിജെപിക്ക് സാധിക്കുന്നുണ്ട്.


ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്ന് മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന പരമ്പരാഗത രീതികളെ മാറ്റി മറിക്കാനാണ് മോദി ശ്രമിക്കുന്നത്. മികച്ച പ്രവര്‍ത്തന പാരമ്പര്യം ഉള്ളവരെ മാത്രം അധികാരത്തിന്റെ തലപ്പത്തെത്തിക്കാന്‍ അദ്ദേഹം ശ്രദ്ധവെക്കുന്നു. ഒരു പക്ഷെ സ്വന്തം അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാവും പ്രധാനമന്ത്രി ശ്രമിക്കുന്നത്. ഗുജറാത്തിലെ ഒരു നാമമാത്ര സമുദായത്തില്‍ നിന്നും ഉയര്‍ന്ന വന്ന അദ്ദേഹം ആ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറിയിരുന്നു. ദീര്‍ഘകാലത്തില്‍ ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന പക്ഷം ധീരമായ നടപടികള്‍ എടുക്കുന്നതില്‍ തനിക്ക് മടിയില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.

സിന്‍ഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിലൂടെ ഉത്തര്‍പ്രദേശില്‍ ഉയര്‍ന്ന ജാതിയില്‍ നിന്നുള്ള ഒരാള്‍ മുഖ്യമന്ത്രിയാവില്ല എന്ന രാഷ്ട്രീയ മിത്തും മോദി പൊളിക്കുകയാണ്. മോദിയുടെയും ഷായുടെയും വിശ്വാസം നേടുന്നതില്‍ വിജയിച്ച സിന്‍ഹ, മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിംഗുമായി വളരെ നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. രാജ്‌നാഥ് വീണ്ടും ഉത്തരപ്രദേശ് മുഖ്യമന്ത്രിയാവുമെന്ന് ചില സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഡല്‍ഹിലാണ് കൂടുതല്‍ വേണ്ടത് എന്ന ചിന്തയാണ് മോദിക്കും അമിത് ഷായ്ക്കുമുള്ളത്. മനോഹര്‍ പരീക്കര്‍ ഗോവയിലേക്ക് പോയതോടെ പ്രതിരോധ മന്ത്രാലയത്തില്‍ ഒഴിവ് വന്നതും സുഷമ സ്വരാജിന്റെ മോശം ആരോഗ്യവും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതിപക്ഷവുമായി സ്ഥിരം ഏറ്റുമുട്ടുന്നതും മൂലം, രാജ്‌നാഥ് സിംഗിനെ പോലെ അനുഭസമ്പന്നനായ ഒരാളുടെ സാന്നിധ്യം ഡല്‍ഹിയില്‍ പ്രധാനമാണ്.

മുഖ്യമന്ത്രിയാവാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മറ്റൊരു നേതാവ് കേശവ് പ്രസാദ് മൗര്യയാണ്. എന്നാല്‍ മൗര്യ നിര്‍ദ്ദേശിക്കുന്ന ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി പിന്തുണയ്ക്കും എന്ന് മൗര്യയുടെ സാന്നിധ്യത്തില്‍ അമിത് ഷാ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ സാധ്യതകള്‍ അടഞ്ഞു. മോദിയുമായി സിന്‍ഹ പുലര്‍ത്തുന്ന വ്യക്തിബന്ധവും അദ്ദേഹത്തിന് തുണയായതായി കരുതപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍