മരങ്ങാട്ടുപിള്ളിയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സിബിയെ സിഐ ഭീഷണിപ്പെടുത്തിയെന്നും സിബിക്കെതിരെ താന്‍ നല്‍കിയ പരാതി പോലീസ് ഭീഷണിക്കു വഴങ്ങി നല്‍കിയതാണെന്നും അറസ്റ്റിലായ പതിനാറുകാരന്റെ മൊഴി. താന്‍ സിബിയെ ആക്രമിച്ചിട്ടില്ലെന്നും അങ്ങനെ പറഞ്ഞത് സിഐയുടെ ആവശ്യപ്രകാരമാണെന്നും 16കാരന്‍ പറഞ്ഞു. പോലീസ് പരാതി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പിന് മുന്‍പാകെയാണ് 16കാരന്‍ ഇത് വെളിപ്പെടുത്തിയത്. സിബിയെ കസ്റ്റഡിയില്‍ എടുത്തതിന്റെ അടുത്ത ദിവസം എസ്ഐ തന്നെ വന്നു കണ്ടതായും സിബി തന്നെ ആക്രമിച്ചു എന്ന് മൊഴി കൊടുക്കണം എന്ന്ആവശ്യപ്പെട്ടതായും 16 കാരന്‍ വ്യക്തമാക്കി.
മരങ്ങാട്ടുപിള്ളി കസ്റ്റഡി മരണം: നല്‍കിയ പരാതി ഭീഷണിപ്പെടുത്തി വാങ്ങിയത് 16കാരന്‍ മൊഴി നല്‍കി

Next Story