TopTop
Begin typing your search above and press return to search.

സുക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

അഴിമുഖം പ്രതിനിധി

ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ട്വിറ്റര്‍, പിന്‍ട്രസ്റ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഔര്‍ മൈന്‍ എന്ന പേരിലുള്ള ഹാക്കര്‍ ഗ്രൂപ്പാണ് ഫേസ്ബുക്ക് തലവന്റെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ്ഇന്‍ പാസ് വേര്‍ഡുകള്‍ ഹാക്ക് ചെയ്തതിലൂടെയാണ് ഇത് സാധ്യമായത് എന്ന് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നു. മുന്‍പ് ഉപയോഗിച്ച പാസ് വേര്‍ഡുകള്‍ തന്നെ പതിവായി ഉപയോഗിക്കുന്ന സുക്കര്‍ബര്‍ഗിന്റെ രീതി ഹാക്കിംഗിന് സഹായകമായെന്നും ഇവര്‍ പറഞ്ഞു. ചോര്‍ന്ന് കിട്ടിയ ലിങ്ക്ഡ്ഇന്‍ പാസ്‌വേഡുകളില്‍ സക്കര്‍ബര്‍ഗിന്റെ പാസ്‌വേഡും ഉണ്ടായിരുന്നു. ട്വിറ്ററിനും പിന്‍ടെറസ്റ്റിനും അദ്ദേഹം ഇതേ പാസ്‌വേഡ് തന്നെഅതേസമയം ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരിച്ചെടുത്തതായി സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.


Next Story

Related Stories