വിപണി/സാമ്പത്തികം

കൊക്ക കോളയുടെ ആദ്യ മദ്യം വരുന്നു, ജപ്പാനില്‍

Print Friendly, PDF & Email

മൂന്ന് മുതല്‍ എട്ട് ശതമാനം വരെ ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്ള കൊക്ക കോളയുടെ ഡ്രിങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജപ്പാനില്‍ വന്‍ തോതില്‍ വിറ്റഴിഞ്ഞിരുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍.

A A A

Print Friendly, PDF & Email

132 വര്‍ഷത്തെ ചരിത്രത്തില്‍ കൊക്ക കോള കമ്പനി ആദ്യമായി മദ്യം പുറത്തിറക്കുന്നു. കൊക്ക കോളയുടെ ആദ്യ മദ്യ ബ്രാന്‍ഡ് ജപ്പാനിലാണ് പുറത്തിറങ്ങുക. ജാപ്പനീസ് നാടന്‍ വാറ്റായ ഷോചു അടക്കം ഉപയോഗിച്ചാണ് ചു ഷി എന്ന പേരില്‍ ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക്‌സ് നിര്‍മ്മാണ കമ്പനിയായ കൊക്ക കോള മദ്യം പുറത്തിറക്കുന്നത്. മൂന്ന് മുതല്‍ എട്ട് ശതമാനം വരെ ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്ള കൊക്ക കോളയുടെ ഡ്രിങ്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജപ്പാനില്‍ വന്‍ തോതില്‍ വിറ്റഴിഞ്ഞിരുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍.

ഷുഗര്‍ കുറക്കുന്നതിനായി യുവാക്കള്‍ കൊക്ക കോള ഉപയോഗം കുറച്ചത് കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. വില്‍പ്പന വലിയ തോതില്‍ കുറഞ്ഞു. വെള്ളം, ചായ, കാപ്പി തുടങ്ങിയവയും കൊക്ക കോള വിപണിയിലെത്തിച്ചിരുന്നു. ചെറിയ ബോട്ടിലുകള്‍ വില കൂട്ടി വിറ്റ് പ്രതിസന്ധി പരിഹരിക്കാനും കൊക്ക കോള ശ്രമിക്കുന്നുണ്ട്.

യുകെയില്‍ ഈ വര്‍ഷം മൂന്ന് ഡ്രിങ്കുകളാണ് കൊക്ക കോള പുറത്തിറക്കുന്നത് – ഫ്യൂസെടീ എന്ന ഐസ് ടീ, ഹോണസ്റ്റ് കോഫി എന്ന കോള്‍ഡ് കോഫി, ഏഡസ് എന്ന മറ്റൊരു ബ്രാന്‍ഡ് എന്നിവ. യുകെയിലും ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ജനങ്ങള്‍ പൊതുവെ കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍