വിപണി/സാമ്പത്തികം

12 ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ വലുത്: ബംഗളൂരുവില്‍ ഫ്‌ളിപ്കാര്‍ട്ടിന് പുതിയ ആസ്ഥാനം

Print Friendly, PDF & Email

അമേരിക്കയില്‍ നിന്നുള്ള ആഗോള റീടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ട്, ഫ്‌ളിപ് കാര്‍ട്ടിനെ വാങ്ങാനുള്ള നടപടികളിലാണ്. ഏഴ് ബില്യണ്‍ ഡോളറിന്റെതാണ് (45,433 കോടിയിലധികം രൂപ) കരാര്‍ എന്നാണ് റിപ്പോര്‍ട്ട്.

A A A

Print Friendly, PDF & Email

12 ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ വലിപ്പമുള്ള പുതിയ ആസ്ഥാനമാണ് ഓണ്‍ലൈന്‍ റീട്ടെയില്‍ ഷോപ്പിംഗ് രംഗത്തെ അതികായരായ ഫ്‌ളിപ്കാര്‍ട്ട് ബംഗളൂരുവില്‍ നിര്‍മ്മിച്ചിരിക്കുന്നത്. എംബസി ടെക് വില്ലേജില്‍ 8.3 ലക്ഷം ചതുരശ്രി അടി വിസ്തൃതിയിലാണ് പുതിയ ഫ്‌ളിപ്കാര്‍ട്ട് ആസ്ഥാനവും കാമ്പസും. നടപ്പാതകളും പച്ചപ്പും നിറഞ്ഞതാണ് പുതിയ ഫ്‌ളിപ്കാര്‍ട്ട് കാമ്പസ്. റൂഫ് ടോപ്പില്‍ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുണ്ട്. ജോലിയുടെ പിരിമുറുക്കം കുറക്കാന്‍ ജീവനക്കാര്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ കളിക്കാന്‍ അവസരമുണ്ട്. വിസ്തൃതിയേറിയ ഓഫീസ് മുറികളാണുള്ളത്. പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാമ്പസിനെക്കുറിച്ച് വിവരിക്കുന്ന വീഡിയോയും ഫ്‌ളിപ് കാര്‍ട്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


അമേരിക്കയില്‍ നിന്നുള്ള ആഗോള റീടെയില്‍ ഭീമന്മാരായ വാള്‍മാര്‍ട്ട്, ഫ്‌ളിപ് കാര്‍ട്ടിനെ വാങ്ങാനുള്ള നടപടികളിലാണ്. ഏഴ് ബില്യണ്‍ ഡോളറിന്റെതാണ് (45,433 കോടിയിലധികം രൂപ) കരാര്‍ എന്നാണ് റിപ്പോര്‍ട്ട്. ആമസോണും ഫ്‌ളിപ് കാര്‍ട്ടിനെ വാങ്ങാനുള്ള താല്‍പര്യവുമായി രംഗത്തുണ്ട്. അതേസമയം ഇത്തരം പദ്ധതികള്‍ സംബന്ധിച്ചൊന്നും ഈ കമ്പനികള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍