വിപണി/സാമ്പത്തികം

നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Print Friendly, PDF & Email

ഫയര്‍സ്റ്റാര്‍ ഇന്റര്‍ നാഷണല്‍, പൗണ്‍ട്ര എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ള 72 കോടി വിലവരുന്ന മുംബൈയിലേയും സൂറത്തിലേയും വസ്തുക്കള്‍ അടക്കമാണ് കണ്ടുകെട്ടിയത്.

A A A

Print Friendly, PDF & Email

പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് താല്‍ക്കാലത്തേക്ക് കണ്ടുകെട്ടി. നീരവ് മോദിയുടെ സ്ഥാപനമായ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍, പൗണ്‍ട്ര എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ള 72 കോടി വിലവരുന്ന മുംബൈയിലേയും സൂറത്തിലേയും വസ്തുക്കള്‍ അടക്കമാണ് കണ്ടുകെട്ടിയത്.

ഇതിനുപുറമേ റോള്‍സ് റോയ്‌സ്, പോര്‍ഷെ, മെഴ്‌സിഡസ് ബെന്‍സ് എന്നിവ ഉള്‍പെടെയുള്ള ആഡംബര വാഹനങ്ങള്‍ അടക്കം 4.01 കോടിയുടെ 11 വാഹനങ്ങളും ഇഡി പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.

പിന്‍എന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ പിതാവ് ദീപക് മോദി സഹോദരി പുര്‍വി മേത്ത ഭര്‍ത്താവ് മയ്‌നക് മേത്ത എന്നിവര്‍ക്കും നേരത്തെ ഇഡി സമന്‍സ് അയച്ചിരുന്നു. ഇവരുടെ സാമ്പത്തിക ഇടപാടുകളും നീരവ് മോദിയുടെ ബിസിനസുകളുമായുള്ള ബന്ധവും വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍