വിപണി/സാമ്പത്തികം

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു; രൂപയുടെ മൂല്യം ഡോളറിനെതിരെ 75 ലേക്ക്

അഞ്ചുമിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് നാലു ലക്ഷം കോടിയാണെന്നാണു വിലയിരുത്തല്‍.

ഒാഹരി വിപണിയില്‍ ഇന്ത്യക്ക് ഇന്ന് കറുത്ത വ്യാഴം. വ്യാപരത്തിന്റെ ആരംഭത്തില്‍ തന്നെ കനത്ത തകര്‍ച്ച നേരിട്ട സെന്‍സെക്‌സ് (ബോംബെ സ്‌റ്റോക്ക് എക്‌ചേഞ്ച്) ഇന്ന് ഇടിഞ്ഞത് 1000 പോയിന്റില്‍ അധികം. നാഷനല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചായ നിഫ്റ്റി 320 പോയിന്റിലധികവും ഇടിവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് 854.76 പോയിന്റ് ഇടിഞ്ഞ് 33,901.81 ലും നിഫ്റ്റി 275.55 പോയിന്റ് തകര്‍ച്ചയില്‍ 10,192.60ത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

എന്നാല്‍ രാവിലത്തെ കനത്ത തകര്‍ച്ചയ്ക്ക ശേഷം കനത്ത നില മെച്ചപ്പെടുത്തുന്ന അവസ്ഥാണ് വിപണിക്കുള്ളത്. അതേസമയം, കനത്ത തകര്‍ച്ച നേരിട്ട വ്യാപാര ആരംഭത്തില്‍ അഞ്ചുമിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് നാലു ലക്ഷം കോടിയാണെന്നാണു വിലയിരുത്തല്‍.

ഏഷ്യന്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്. തയ് വാന്‍ സൂചിക 5.21 ശതമാനവും ജപ്പാന്റെ നിക്കി 3.7 ശതമാനവും കൊറിയയുടെ കോസ്പി 2.9 ശതമാനവും ഷാങ്ഹായ് 2.4 ശതമാനവും കൂപ്പുകുത്തി. ആദ്യ വില്‍പനയില്‍ യുഎസ് മാര്‍ക്കറ്റിനുണ്ടായ നഷ്ടമാണ് ഏഷ്യന്‍ വിപണിയെ പ്രതികൂലമായി ബാധിച്ചത്. ആഗോള വിപണികളിലെ ഇടിവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.

അതിനിടെ, വിപണിയിലെ ഇടിവും നിക്ഷേപകരും ഇറക്കുമതിക്കാരും ഡോളറിനോട് കൂടുതല്‍ ആഭിമുഖ്യവും തുടര്‍ന്നതോടെ ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ മൂല്യത്തിലും ഇടിവ് തുടരുകയാണ്. ഡോളറിനെതിരെ 74.50 രൂപയാണ് ഇന്നത്തെ മൂല്യം. 74.31 ആയിരുന്നത് വ്യാപാരം ആരംഭിച്ച രുപയാണ് ഉച്ചയോടെ 75 ലേക്ക് നീങ്ങിയത്. 14 ശതമാനം ഇടിവാണ് അടുത്തിടെ രൂപയുടെ മൂല്യത്തിലുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍