ഈ വര്‍ഷം ഒക്ടോബര്‍ 19, 20, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐബിപിഎസ് ആര്‍ആര്‍ബി ഓഫീസ് അസിസ്റ്റന്റ് 2020 (the IBPS RRB Prelims Office Assistant 2020 exam) പരീക്ഷ പ്രക്രീയ പുരോഗമിക്കുകയാണ്. ഐബിപിഎസ് ആര്‍ആര്‍ബി ചോദ്യാവലികളില്‍ ശരിയായ ഉത്തരം നല്‍കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തുക എന്നത് ഈ പരീക്ഷയ്ക്കായുള്ള തയാറെടുപ്പിനുള്ള ശക്തമായ അടിത്തറ ഇടുന്നതിന് വളരെ പ്രധാനമാകുന്നു. പ്രിലിം പരീക്ഷയില്‍ റീസണിംഗ്, ന്യുമറിക്കല്‍ എബിലിറ്റി വിഭാഗങ്ങളാണുള്ളത്. ചോദ്യങ്ങള്‍ക്കു ശരിയായ ഉത്തരം കണ്ടെത്തുന്നതിനായി ഓരോരുത്തരിലും ഉള്ള കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനു സഹാകമായ വിവരങ്ങളാണ് ചുവടെ പ്രതിപാദിക്കുന്നത്.
പരീക്ഷ പാറ്റേണ്‍
താഴെ പറഞ്ഞിരിക്കുന്ന തരത്തില്‍ രണ്ടു വിഭാഗങ്ങളിലായുള്ള പൂര്‍ണ്ണമായും ഓബജക്ടീവ് ടൈപ്പിലുള്ള ചോദ്യങ്ങളാണ് ഐബിപിഎസ് ആര്‍ആര്‍ബി ചോദ്യപേപ്പറില്‍ ഉണ്ടാവുക. പരീക്ഷ 45 മിനിട്ടുകള്‍ കൊണ്ട് എഴുതി പൂര്‍ത്തിയാക്കണം. ഓരോ വിഭാഗത്തിലും നിജപ്പെടുത്തിയിട്ടുള്ള കട്ടോഫ് മാര്‍ക്കുകള്‍ നേടിയാല്‍ മാത്രമേ പരീക്ഷയുടെ അടുത്ത ഘട്ടത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ശരിയായ ഉത്തരങ്ങള്‍ക്ക് ഓരോ മാര്‍ക്ക് വച്ചു ലഭിക്കുമ്പോള്‍ തെറ്റായ ഓരോ ഉത്തരങ്ങളുടെ പേരിലും 0.25 മാര്‍ക്ക് വീതം നഷ്ടമാകുകയും ചെയ്യും.
റീസണിംഗ് 40 മാര്‍ക്ക് 40 ചോദ്യം
ന്യൂമറിക്കല്‍ എബിലിറ്റി 40 മാര്‍ക്ക് 40 ചോദ്യം
ആകെ 80 ചോദ്യങ്ങള്‍ 80 മാര്‍ക്ക്
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതെങ്ങനെ
ഐബിപിഎസ് ആര്‍ആര്‍ബി ക്ലര്‍ക്ക് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനായി ഞങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം തയാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു.
* ഉത്തരം കണ്ടെത്തുന്നതിനായുള്ള സമീപനം: പ്രിലിമിനറി പരീക്ഷ ക്വാളിഫൈയിംഗ് പരീക്ഷയാണ്. അതായത് നിജപ്പെടുത്തിയിട്ടുള്ള കട്ടോഫ് മാര്‍ക്ക് -27 മുതല്‍ 29 വരെ നേടിയെടുത്ത് മെയിന്‍സ് പരീക്ഷയ്ക്കിരിക്കാനുള്ള അര്‍ഹത നേടിയെടുക്കുക എന്നതായിരിക്കണം ലക്ഷ്യം. നെഗറ്റീവ് മാര്‍ക്കുകള്‍ ഉള്ള കാര്യം മനസ്സില്‍ വെച്ചുവേണം ഉത്തരങ്ങള്‍ എഴുതാന്‍. വെറുതെ ഊഹിച്ചെഴുതാന്‍ ശ്രമിച്ച് മാര്‍ക്ക് കളയരുത്. ക്വാളിഫൈയിംഗ് മാര്‍ക്ക് വാങ്ങി കടന്നുകൂടുക മാത്രമായിരിക്കണം ഈ ഘട്ടത്തില്‍ ലക്ഷ്യമിടേണ്ടത്.
*കാഠിന്യ നില: സാധാരണ നിലയില്‍ ഐബിപിഎസ് ആര്‍ആര്‍ബി ക്ലര്‍ക്ക് പരീക്ഷയുടെ കാഠിന്യം ശരാശരി മുതല്‍ മോഡറേറ്റ് വരെയുള്ള പരിധിയ്ക്കുള്ളില്‍ ആയിരിക്കും. അങ്ങനെയെങ്കിലും ആഡ്വാന്‍സ്ഡ് ലെവല്‍ പ്രോബ്ലം സോള്‍വിംഗ് നൈപുണി പരിശോധിക്കുന്ന തരത്തിലുള്ള കഠിനമായ ചോദ്യങ്ങളും പ്രതീക്ഷിക്കാതെ പോകരുത്.
ചോദ്യാവലിയുടെ ബ്രേക്ഡൗണ്‍
ന്യൂമറിക്കല്‍ എബിലിറ്റി വിഭാഗത്തില്‍ 10 മുതല്‍ 15 വരേയുള്ള ചോദ്യങ്ങള്‍ അപ്രോക്സിമേഷനേയും സിംപ്ലിഫിക്കേഷനേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരിക്കും. വലിയ കാഠിന്യം പേറുന്ന ചോദ്യങ്ങളായിരിക്കില്ല അവ. അടുത്തത് നമ്പര്‍ സീരീസും സീക്വന്‍സുകളും അടിസ്ഥാനമാക്കിയുള്ളതാകും. തുടര്‍ന്നുവരുന്നത് ഏറ്റവും ആകര്‍ഷകമായ ഡാറ്റ ഇന്ര്പ്രട്ടേഷനെ(ഡിഐ) അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങളാവും. ഇതുമായി ബന്ധപ്പെട്ട അഞ്ചു ചോദ്യങ്ങളുടെ സെറ്റില്‍ രണ്ടെണ്ണം പ്രയാസമുള്ളതായിരിക്കും. ഒന്നോ രണ്ടോ ലഘുവായ ഡിഐ സെറ്റുകളും പ്രതീക്ഷിക്കാം. അതുകൊണ്ട് പാറ്റേണ്‍ നൈപുണിയും ഡാറ്റ അനാലിസിസിനുള്ള ശേഷിയും പരീക്ഷാര്‍ത്ഥികള്‍ വിപുലമാക്കണം. 15 മുതല്‍ 18 വരെ ചോദ്യങ്ങള്‍ പ്രോബബിലിറ്റി, മെന്‍സുറേഷന്‍, സിംപിള്‍ ആന്‍ഡ് കോപൗണ്ട് ഇന്ററസ്റ്റ്, പ്രോഫിറ്റ് ആന്‍ഡ് ലോസ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരിക്കും.
റീസണിംഗ് എബിലിറ്റി വിഭാഗത്തില്‍ 10 മുതല്‍ 15വരെ ചോദ്യങ്ങള്‍ പസില്‍സ് ആന്‍ഡ് സീറ്റിംഗ് അറേന്ജെമെന്റ്ുമായി ബന്ധപ്പെട്ടവ ആയിരിക്കും. താരതമ്യേന എളുപ്പമായിരിക്കും ഇവ. നാലു മുതല്‍ അഞ്ചുവരെ ചോദ്യങ്ങള്‍ ഇനീക്വാളിറ്റീസിനെ കണ്ടെത്തുന്നതിനുള്ളതും മൂന്നു മുതല്‍ നാലുവരെ ചോദ്യങ്ങള്‍ ബ്ലഡ് റിലേഷന്‍സ് ചോദ്യങ്ങളുമായിരിക്കും. ശേഷിക്കുന്ന ചോദ്യങ്ങള്‍ സിലോജിസംസ്, ഡയറക്ഷന്‍സ്, വേര്‍ഡ് ഫോര്മേഷന് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.
*പരീക്ഷ എഴുതുമ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍: ഉത്തരം എഴുതുന്നതിനുമന്പായി ചോദ്യങ്ങള്‍ മുഴുവനും ഓടിച്ചു വായിക്കണം. പ്രയാസമുള്ള ചോദ്യങ്ങളും എളുപ്പത്തില്‍ ഉത്തരം കണ്ടാത്താനാകുന്നതും ആദ്യമേ മനസ്സിലാക്കണം. ചോദ്യക്കടലാസിനൊപ്പമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമായി വായിച്ച് ഉത്തരം എഴുതുന്ന കാര്യത്തിലും മറ്റും നേരത്തെ ധരിച്ചുവെച്ചതില്‍ നിന്നും എന്തെങ്കിലും മാറ്റങ്ങളുണ്ടോയെന്നത് ഗ്രഹിക്കണം.
ന്യൂമറിക്കല്‍ എബിലിറ്റി വിഭാഗത്തില്‍ ആദ്യത്തെ പത്തു മിനിട്ട് സിംപ്ലിഫിക്കേഷന്‍, അപ്രോക്സിമേഷന്‍, സിരീസ് ആന്‍ഡ് സീക്വന്‍സസ്, ഇക്വേഷന്‍സ് തുടങ്ങിയവയ്ക്കായി നീക്കിവെയ്ക്കണം. കാല്ക്കുലേറ്റീവ് വിഭാഗത്തില്‍ പെടുന്ന ഇവ പരീക്ഷാര്‍ത്ഥിക്ക് നല്ല തുടക്കം നല്കാന് സഹായിക്കും. പിന്നീടുള്ള പത്തു മിനിട്ടുകള്‍ ഡിഐ സീരീസിലെ ചോദ്യങ്ങള്‍ക്കായി നീക്കിവെയ്ക്കണം.
റീസണിംഗ് എബിലിറ്റി വിഭാഗത്തില്‍ ആദ്യത്തെ പത്തു മിനിട്ട് ഇനിക്വാളിറ്റീസ്, സിലോജിസം, കോഡിംഗ്-ഡികോഡിംഗ്, വേര്ഡ്് ഫോര്മേഷന് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരം നല്കാന് ശ്രമിക്കണം. നേര്‍ക്കുനേരുള്ള ചോദ്യങ്ങളായതിനാല്‍ പരീക്ഷ എഴുതുന്നയാള്‍ക്ക് നല്ല ആത്മവിശ്വാസം ലഭിക്കാന്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം എഴുതുന്നത് സഹായിക്കും. അടുത്ത പത്തു മിനിട്ടുകള്‍ പസില്‍സ്, സീറ്റിംഗ് അറേന്ജ്മെന്റ്്, ബ്ലഡ് റിലേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നീക്കിവെയ്ക്കണം.
അത്രയ്ക്കറിയാത്ത വിഭാഗത്തില്‍ പെടുന്നതാണെങ്കില്‍ പോലും കണക്കുകൂട്ടുന്നതിന് എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതുന്ന കാര്യത്തില്‍ ആദ്യ പരിഗണന നല്‍കണം. ചില ചോദ്യങ്ങള്‍ വളരെ എളുപ്പമാണെന്നു തോന്നിപ്പിക്കും. പക്ഷെ അതില്‍ പ്രത്യക്ഷത്തില്‍ ദൃശ്യമല്ലാത്ത എന്തെങ്കിലും കുരുക്കുകള്‍ ഉണ്ടാകാം. അതുകൊണ്ട് വിശദാംശങ്ങളിലേക്ക് ഒരു കണ്ണുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. ഒപ്പം മുന്‍ഗണനാക്രമം രൂപപ്പെടുത്തുന്നതിനും കഴിയണം.
സമയക്രമീകരണം: ഐബിപിഎസ് ആര്‍ആര്‍ബി ചോദ്യപെപ്പറിലെ രണ്ടു വിഭാഗങ്ങളും ചേര്‍ത്ത് ഉത്തരം എഴുതുന്നതിന് 45 മിനിട്ടാണ് കിട്ടുക. മൊത്തം 80 ചോദ്യങ്ങളും. അവസാനത്തെ അഞ്ചു മിനിട്ട് ഉത്തരങ്ങളുടെ പുനപരിശോധനയ്ക്കായി മാറ്റിവെയ്ക്കണം. അങ്ങനെ നോക്കുമ്പോള്‍ 20 മിനിട്ടോ അതില്‍ കുറവോ മാത്രമേ ഓരോ വിഭാഗത്തിനും ഉത്തരം എഴുതാനായി ലഭിക്കുകയുളളു. അതായത് 30 സെക്കന്റുകള്‍ ഓരോ ചോദ്യത്തിനും. ഇത്തരത്തില്‍ സമയം ക്രമപ്പെടുത്തി ഉത്തരം എഴുതണകാര്യത്തില് നിര്‍ബന്ധബുദ്ധി വെയ്ക്കണം. 30 സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതി അടുത്തതിലേക്ക് വളരെ വേഗത്തില്‍ കടക്കാന്‍ സാധിക്കണം. മോക്ക് ടെസ്റ്റുകളെഴുതി സമയക്രമീകരണത്തില്‍ ഓരോരുത്തരും കാര്യക്ഷമത വര്‍ദ്ധിപ്പിക്കണം.
റിവിഷന്‍: അവസാനത്തെ അഞ്ചു മിനിട്ടാണ് റിവിഷനായി നീക്കിവെയ്ക്കേണ്ടത്. ഈ സമയത്ത് ഉത്തരങ്ങള്‍ പുനപരിശോധിയ്ക്കണം. ഒരുവേള നിങ്ങള്‍ക്ക് രണ്ടോ മൂന്നോ മാര്‍ക്കുകള്‍ കൂടുതലായി നേടിത്തരുന്നതിന് ഇത്തരം റിവിഷനുകള് സഹായിക്കും. ഏതെങ്കിലും ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അതിനായും ഈ സമയം പ്രയോജനപ്പെടുത്തണം. ഒരു കാരണവശാലും പരീക്ഷ സമയം പൂര്‍ണമായും കഴിയാതെ പരീക്ഷാഹാള് വിട്ടുപോകരുത്. ഉത്തരങ്ങള്‍ ആവര്‍ത്തിച്ച് പരിശോധിച്ച് ഉറപ്പുവരുത്താനായി ശേഷിക്കുന്ന സമയം പ്രയോജനപ്പെടുത്തണം.
ബോണസ് ടിപ്: റീസണിംഗുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെ വിഷമിക്കുന്ന ഘട്ടം വരുകയാണെങ്കില്‍ ചോദ്യം കുറച്ചുറക്കെ തന്നെ പറയാന്‍ ശ്രമിക്കുക. നിങ്ങളുടെ ഓര്‍മ്മയ്ക്കു കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനും ഉത്തരം കണ്ടെത്തുന്നതിനും ഈ രീതി ഉപകരിച്ചേക്കും
അവസാനമായി, പരീക്ഷ എഴുതുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിയ്ക്കുക. വീട്ടുകാരുടെ പ്രതീക്ഷകള്‍, മറ്റുള്ളവരുടെ സമ്മര്‍ദ്ദം തുടങ്ങിയ കാര്യങ്ങളൊക്കെ വിടുക. പൂര്‍ണമായും പരീക്ഷ എഴുത്തില്‍ മാത്രമായിരിക്കണം മനസ്. ശാന്തമായി ചോദ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഉത്തരമെഴുതുക. പരീക്ഷ എഴുതാനുള്ള എല്ലാ സാധനസാമഗ്രികളും ഒപ്പം കരുതിയിരിക്കണം. കുടിവെള്ള കുപ്പിയും കൈയില്‍ കരുതാന്‍ മറക്കരുത്. സാവധാനത്തില്‍ ആവശ്യത്തിനു മാത്രം വെള്ളം കുടിയ്ക്കുക. വെള്ളം കുടിച്ച് വയറു നിറയ്ക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാനിട്ടൈസര്‍ കരുതാന്‍ മറക്കരുത്. അതുപോലെ തന്നെ പ്രധാനപ്പെട്ട രേഖകള്‍ കൈയില്‍ വെയ്ക്കുന്ന കാര്യവും മറന്നുപോകരുത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക എന്നതാണ്. വൈകാരിക വിഭ്രമങ്ങള്ക്കെല്ലാം അവധികൊടുത്ത് പൂര്‍ണമായും ചോദ്യങ്ങളില്‍ കേന്ദ്രീകരിച്ച് നിങ്ങളുടെ കഴിവുകളില്‍ തികഞ്ഞ വിശ്വാസത്തോടെ, ശാന്തമായ മനസ്സോടെ ഉത്തരങ്ങള്‍ എഴുതുക. അപ്പോഴാകും എല്ലാ ഭാഗ്യങ്ങളും തേടിയെത്തുക.
(അഡ്വട്ടോറിയല്‍)