സപ്ലൈകോ വിഷു- ഈസ്റ്റർ ഫെയറുകൾ ആരംഭിച്ചു

വൻപിച്ച വിലക്കിഴിവും ഓഫറുകളുമായി സപ്ലൈകോയുടെ ഈസ്റ്റർ -വിഷു ഫെയറുകൾക്ക് തുടക്കമായി. മുൻ വർഷങ്ങളെക്കാൾ കൂടുതൽ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫെയർ ഈ മാസം ഇരുപതാം തീയതി വരെ നീണ്ടു നിൽക്കും.
സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വിഷു-ഈസ്റ്റര്‍ ഫെയറുകളായി പ്രവര്‍ത്തിപ്പിക്കും. സബ്സിഡി – നോണ്‍ സബ്സിഡി നിരക്കുകളില്‍ ആവശ്യാനുസരണം സ്റ്റോക്ക് ലഭ്യമാക്കുന്നതിനു പുറമേ, ഗുണമേന്മയുള്ള പച്ചരി, നുറുക്കു ഗോതമ്പ്, പായസക്കൂട്ട്, അട, വെര്‍മ്മിസെല്ലി, ബിരിയാണി അരി, ഇഡ്ഡലി അരി, പൊന്നി അരി എന്നിവയും വിപണിയില്‍ ലഭ്യമായതില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുമെന്ന് സപ്ലൈകോ അധികൃതർ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ അവധിയില്ലാതെയും ഇടവേളകളില്ലാതെയുമാണ് മുഴുവന്‍ സപ്ലൈകോ വില്‍പ്പനശാലകളും പ്രവര്‍ത്തിക്കുക.
തെരഞ്ഞെടുക്കപ്പെട്ട വില്‍പ്പനശാലകളില്‍ ആരംഭിച്ചിട്ടുള്ള സപ്ലൈകോ ഗൃഹോപകരണ വില്‍പ്പനകേന്ദ്രങ്ങള്‍ക്കും ഉപഭോക്താക്കളില്‍ നിന്ന് മികച്ചപ്രതികരണമാണ് ലഭിക്കുന്നതെന്നാണ് സപ്ലൈകോ അറിയിക്കുന്നത്. കടുത്ത വേനലില്‍ ആശ്വാസമായി സപ്ലൈകോ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ള ലിറ്ററിന് 11.00 രൂപ മാത്രം വിലയുള്ള കുടിവെള്ളവും എല്ലാ വില്‍പ്പനശാലകളിലും ലഭ്യമാകും.

Next Story