UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാത്സംഗം പല തരത്തിലുണ്ട്, വിവാഹിതയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നത് വേറെ കാര്യമാണ്: യുപി മന്ത്രി

30-35 വയസ് പ്രായമുള്ള വിവാഹം കഴിഞ്ഞ സ്ത്രീയാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് എങ്കില്‍ അത് വേറെ വിഷയമാണ് – ഇതാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് പോലെയല്ല, വിവാഹിതയായ സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നത് എന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. ബലാത്സംഗങ്ങള്‍ക്ക് അതിന്റേതായ സ്വഭാവമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് എങ്കില്‍ അത് ബലാത്സംഗമാണ്. എന്നാല്‍ 30-35 വയസ് പ്രായമുള്ള വിവാഹം കഴിഞ്ഞ സ്ത്രീയാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് എങ്കില്‍ അത് വേറെ വിഷയമാണ് – ഇതാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.

പരസ്പരം ബന്ധമുണ്ടാക്കി മുന്നോട്ട് പോയി, അവസാനം ബലാത്സംഗം ചെയ്തു എന്ന് ആരോപിക്കുന്നവരുണ്ട്. അലിഗഡില്‍ രണ്ട് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം വലിയ ചര്‍ച്ചയായിരിക്കെയാണ് മന്ത്രി ഇക്കാര്യം പറയുന്നത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍