UPDATES

ഇന്ത്യയില്‍ മാധ്യമഗവേഷണമില്ല; ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉടച്ചു വാര്‍ക്കേണ്ടതുണ്ട്: ഡോ. സുഭാഷ് കുട്ടന്‍/അഭിമുഖം

മാധ്യമങ്ങളെ എല്ലാകാലത്തും ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് ആര്‍ക്കും രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല- ഇന്ത്യന്‍ മാധ്യമ പ്രതിസന്ധി; സംവാദം തുടരുന്നു

അടിയന്തരാവസ്ഥ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യന്‍ മാധ്യമ രംഗം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലമാണിത്. വാര്‍ത്താ മാധ്യമങ്ങള്‍ അടക്കമുള്ള വിവിധ മാസ് കമ്മ്യൂണിക്കേഷന്‍ ഉപാധികള്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. ബാഹ്യ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍, മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്ന സര്‍ക്കാര്‍ – കോര്‍പ്പറേറ്റ് ഇടപെടല്‍ തുടങ്ങിയവ  ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് പുറമേ മാധ്യമ മേഖല സ്വയംവിമര്‍ശനപരമായി കാണേണ്ട പ്രശ്നങ്ങളുമുണ്ട്. മാധ്യമ പഠന കോഴ്സുകളില്‍ നിന്നും ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും തുടങ്ങുന്നു ഈ പ്രശ്നങ്ങള്‍. ഒരു കാലത്ത് എഞ്ചിനിയറിംഗ്, എംബിഎ കോഴ്സുകളും പഠന സ്ഥാപനങ്ങളും അഭിമുഖീകരിച്ചിരുന്ന പ്രതിസന്ധി ഇന്ന് മാധ്യമ പഠന രംഗത്തേക്കും വന്നിരിക്കുന്നു. ആനുപാതികമായ തൊഴില്‍ ലഭ്യത ഉണ്ടാകുന്നില്ല. വലിയ തൊഴില്‍ മത്സരമാണ് ഇത് ഉണ്ടാക്കുന്നത്. മാധ്യപ്രവര്‍ത്തനത്തിന്‍റെ നിലവാരത്തെ ഇതെങ്ങനെ ബാധിച്ചിട്ടുണ്ട് എന്നത് പ്രസക്തമായ ചോദ്യമാണ്. ഇന്ത്യയില്‍ ഇന്ന് മാധ്യമ പഠനത്തിന്‍റെ അവസ്ഥയേയും മാസ് കമ്മ്യൂണിക്കേഷന്‍ നേരിടുന്ന പ്രശ്നങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് കേരള സര്‍വകലാശാലയിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്‍റ് മുന്‍ ഡയറക്ടര്‍ ഡോ. സുഭാഷ് കുട്ടന്‍.

ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഒരു കമ്മ്യൂണിക്കേഷന്‍ ചാനലെന്ന നിലയില്‍ പരാജയപ്പെടുന്നുണ്ടോ?

വിവിധ സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ശക്തമായ സാന്നിധ്യം – രാഷ്ട്രീയ, സാമുദായിക, വാണിജ്യ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദം – ആശയവിനിമയത്തെ, മാസ് കമ്മ്യൂണിക്കേഷനെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. മറ്റേതൊരു വ്യവസായവും പോലെ ഒന്ന് മാത്രമായി മാധ്യമരംഗം മാറിയിരിക്കുന്നു.

ഇപ്പോള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക്: പരന്‍ജോയ് ഗുഹ തകൂര്‍ത്ത സംസാരിക്കുന്നു

ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ കൂണ് പോലെ മുളച്ചുപൊന്തുകയാണ്. മാധ്യമപഠന രംഗത്തോ മാധ്യമപ്രവര്‍ത്തന രംഗത്തോ എന്തെങ്കിലും ഗുണപരമായ മാറ്റം ഇതുണ്ടാക്കിയിട്ടുണ്ടോ?

എംസിജെ കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍, ഡിപ്ലോമ കോഴ്സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ – ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് തൊഴില്‍ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ വലിയ തോതിലുള്ള തൊഴില്‍ മത്സരമാണ് മാധ്യമ രംഗത്തുണ്ടായിരിക്കുന്നത്. ജേര്‍ണലിസം ശരിക്കും പിജി തലത്തില്‍ മാത്രം നടത്തേണ്ട കോഴ്സ് ആണ് എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ ബിരുദ തലത്തില്‍ മാത്രമല്ല, ഹയര്‍സെക്കണ്ടറി തലത്തില്‍ വരെ ജേര്‍ണലിസം കോഴ്സുകള്‍ വന്നുകഴിഞ്ഞു. കുറേ പേര്‍ക്ക് അധ്യാപകരായി ജോലി കിട്ടാന്‍ ഇത് ഉപകരിക്കുമെങ്കിലും മാധ്യമപ്രവര്‍ത്തന രംഗത്തിന് ഇത് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കുന്നില്ല.

ഫിസിക്സോ പൊളിറ്റിക്കല്‍ സയന്‍സോ ഫിലോസഫിയോ പോലെ പഠിക്കാവുന്ന ഒരു കാര്യമല്ലല്ലോ മാധ്യമപ്രവര്‍ത്തനം. ഭാഷയുടെ ഉപയോഗം പ്രധാനമാണ്. സ്‌കൂള്‍ തലത്തില്‍ ജേര്‍ണലിസം പഠിക്കുമ്പോള്‍ ഇതിന് പരിമിതികളുണ്ട്. ജേര്‍ണലിസം കോഴ്സ് പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് തിയറിക്കപ്പുറം മതിയായ തൊഴില്‍ പരിശീലനമൊന്നും പലപ്പോഴും കിട്ടുന്നില്ല. പല കോളേജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും മതിയായ സൗകര്യങ്ങളില്ല. പലയിടത്തും ജേര്‍ണലിസം യോഗ്യതകളുള്ളവരല്ല അധ്യാപകരായി പ്രവര്‍ത്തിക്കുന്നത്. ഇത് യൂണിവേഴ്സിറ്റികളിലെ അക്കാദമിക് ചര്‍ച്ചകളില്‍ ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല.

അമിത് ഷായുടെ മകനെതിരായ ആരോപണം മുക്കി; മുട്ടിലിഴയുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് അല്‍ ജസീറ

സ്വാശ്രയ കോഴ്സുകള്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തോന്നിയ പോലെ ഫീസ് വാങ്ങുകയാണ്. കോഴ്സ് പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം ജോലി കിട്ടുന്നില്ല. പലരും തുച്ഛമായ ശമ്പളത്തിന് മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. ജേര്‍ണലിസം കോഴ്സുകളും സ്ഥാപനങ്ങളും കൂണ് പോലെ മുളച്ചുപൊന്തുന്നത് മാധ്യമരംഗത്തെ നിലവാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ല. മറ്റ് സംസ്ഥാനങ്ങളിലും ഈ പ്രശ്നമുണ്ട്. കര്‍ണാടകയില്‍ ഒരു സര്‍വകലാശാല ഇലക്ട്രോണിക്സ് മീഡിയ കോഴ്സ് തുടങ്ങി, ഒരു ബാച്ച് പഠിച്ചിറങ്ങിയപ്പോഴേക്കും അവര്‍ കോഴ്സ് നിര്‍ത്തി. തമിഴ്നാട്ടിലും ഈ പ്രശ്നമുണ്ട്. എഞ്ചിനിയറിംഗ് വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന പ്രതിസന്ധി ജേര്‍ണലിസം കോഴ്സുകളുടെ കാര്യത്തിലും സംഭവിക്കുകയാണ്. രാജ്യത്ത് മുന്നൂറോളം എഞ്ചിനിയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ എഇസിടി നോട്ടീസ് കൊടുത്തിരിക്കുകയാണ്. എംബിഎ കോഴ്സുകള്‍ക്കും സമാനമായ അവസ്ഥയാണ് . ഇത് ജേര്‍ണലിസം കോഴ്സുകളിലേയ്ക്കും വരുന്നു.

മിക്കവാറും ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രിന്റ് മീഡിയ കേന്ദ്രീകരിച്ചുള്ള തിയറി ക്ലാസുകളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഇതില്‍ ഇപ്പോള്‍ മാറ്റം വരുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ താല്‍പര്യം കാണിക്കുന്നത് ഇപ്പോള്‍ പ്രിന്റിനോടോ വിഷ്വലിനോടോ അല്ല. ഓണ്‍ലൈന്‍ ജേണലിസത്തോടും നവ മാധ്യമങ്ങളോടുമാണ്. തൊഴില്‍ സാധ്യതകളും ഇപ്പോള്‍ കൂടുതല്‍ ഓണ്‍ലൈനിലാണ് വരുന്നത്. ഇന്ത്യയില്‍ പത്ര മാധ്യമങ്ങളിലെ തൊഴില്‍ ലഭ്യത വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. ദേശീയ മാധ്യമങ്ങള്‍ പലരേയും പിരിച്ചുവിടുന്ന അവസ്ഥയാണുള്ളത്. പുതിയ തൊഴിലവസരങ്ങളുണ്ടാകുന്നില്ല.

ലീഗല്‍ നോട്ടീസുകളെ ഭയപ്പെടുന്നില്ല, ഇപ്പോള്‍ നടക്കുന്നത് മാധ്യമ സെന്‍സര്‍ഷിപ്പ്: പ്രബീര്‍ പൂര്‍കായസ്ത സംസാരിക്കുന്നു

മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികള്‍ ജേര്‍ണലിസമല്ലാതെ, അഡ്വൈര്‍ടൈസിംഗ്, പബ്ലിക് റിലേഷന്‍സ് തുടങ്ങിയ മേഖകളിലേക്ക് എത്രത്തോളം പോകുന്നുണ്ട്? എത്രത്തോളം താല്‍പര്യം കാണിക്കുന്നുണ്ട്? 

ക്രിയേറ്റിവിറ്റിയുടെ പ്രശ്‌നങ്ങളുണ്ട്. അഡ്വൈര്‍ടൈസിംഗ് പഠിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് കോപ്പി റൈറ്ററായി പോകാന്‍ കഴിയണമെന്നില്ല. അഡ്വൈര്‍ടൈസിംഗിനേക്കാളും പബ്ലിക് റിലേഷന്‍സിലേക്കാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായും പോകുന്നത്. അതേസമയം അഡ്വൈര്‍ടൈസിംഗാണ് കൂടുതല്‍ lucrative medium. അതുപോലെ content writing ലേക്ക് ഒരു പാട് കുട്ടികള്‍ തിരിയുന്നുണ്ട്. technical writing കുറെ പേര്‍ തിരഞ്ഞെടുക്കുന്നു.

ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ അധ്യാപകര്‍ കുറഞ്ഞ കാലത്തേക്ക് എങ്കിലും ഏതെങ്കിലും മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയമുള്ളവര്‍ ആയിരിക്കേണ്ടതില്ലേ?

നിലവില്‍ ജേര്‍ണലിസം അധ്യാപകരില്‍ മിക്കവരും മാധ്യമ സ്ഥാപനങ്ങളിലെ പ്രവര്‍ത്തന പരിചയമില്ലാത്തവരാണ്. ഇതിന്റെ പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഒരു നിര്‍ദ്ദേശം വന്നിരുന്നു. എന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ അത് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. യുജിസിയുടെ ഒരു ആലോചന അധ്യാപകര്‍ ഒരു വര്‍ഷം ഫീല്‍ഡില്‍ ജോലി ചെയ്യണം എന്നായിരുന്നു. യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികള്‍ ഇത്തരത്തില്‍ ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ വന്ന് ക്ലാസെടുക്കുന്ന പോലെ. മീഡിയ ഇന്‍ഡസ്ട്രിയുമായി ഇത്തരത്തിലൊരു ബന്ധം പുലര്‍ത്തുന്നത് നല്ലതായിരിക്കും. രണ്ട് മൂന്ന് വര്‍ഷമൊക്കെ മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായി വരുന്നത് കുറച്ചുകൂടി കോഴ്‌സുകള്‍ക്ക് ഗുണം ചെയ്യും എന്ന് തോന്നുന്നു. പിന്നെ everybody can be a journalist എന്ന് പറയുന്ന തരത്തില്‍ നവ മാധ്യമങ്ങളും ടെക്നോളജിയും വികസിച്ച കാലത്ത് conventional mediaയില്‍ ജോലി ചെയ്തവര്‍ തന്നെ അധ്യാപകരായി വരണമെന്നുമില്ല.

നാലു മൂലയിലെ ചര്‍ച്ചക്കാരും ആങ്കര്‍മാരും മാത്രം മാറുന്ന മാധ്യമ (ബഹള) പ്രവര്‍ത്തനം; എം. സുചിത്ര എഴുതുന്നു

അതുപോലെ സ്റ്റുഡന്റ്, ടീച്ചര്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാം വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് കേരള യൂണിവേഴ്‌സിറ്റിയിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്നുണ്ട്. അക്കാദമീഷ്യന്‍സ് മാത്രമല്ല, ഫീല്‍ഡിലുള്ളവരും ഇത്തരത്തില്‍ വന്നിട്ടുണ്ട്. ഫുള്‍ബ്രൈറ്റ് പ്രോജക്ടിന്റെ ഭാഗമായി വാഷിംഗ്ടണ്‍ പോസ്റ്റില്‍ ജോലി ചെയ്തിരുന്ന ഒരു ജേര്‍ണലിസ്റ്റ് ആറ് മാസത്തോളം ഇവിടെ ജോലി ചെയ്തിരുന്നു. വിദേശ സര്‍വകലാശാലകളുമായുള്ള ബന്ധത്തിന് പലപ്പോഴും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തടസങ്ങളുണ്ടാക്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് തന്നെ ഇത്തരം പരിപാടികള്‍ നടത്തുന്നുണ്ട്. ഒരു ടീച്ചര്‍, രണ്ട് സ്റ്റുഡന്റ് ഇങ്ങനെയാണ് എക്‌സ്‌ചേഞ്ച്. ഒരു കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് കൂടിയാണ് നടക്കുന്നത്. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌നോളജി സംബന്ധിച്ച് കൂടുതല്‍ ധാരണ കിട്ടാന്‍ സഹായിക്കുന്നു. വിദേശത്ത് നിന്ന് ഇങ്ങോട്ട് വരുന്നവര്‍ അവരുടെ കള്‍ച്ചറല്‍ സ്റ്റഡിയുടെ ഭാഗമായാണ് പ്രധാനമായും ഇങ്ങോട്ട് വരാന്‍ താല്‍പര്യം കാണിക്കുന്നത്.

ഗൗരവമുള്ള മാധ്യമ പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ടോ?

പലരും പിഎച്ച്ഡി ചെയ്യുന്നുണ്ട്. ഫീല്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ തന്നെ പിഎച്ച്ഡി തുടങ്ങുന്നവരും പൂര്‍ത്തിയാക്കുന്നവരുമുണ്ട്. എന്നാല്‍ മീഡിയ ഇന്‍ഡസ്ട്രിയില്‍ ഇത് വലിയ മാറ്റമൊന്നും ഉണ്ടാക്കുന്നില്ല. ഇന്‍ഡസ്ട്രി ഇക്കാര്യത്തില്‍ വലിയ താല്‍പര്യം എടുക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. ഇന്ത്യയില്‍ മാധ്യമ രംഗത്തെ ഗവേഷണം ശൈശവാവസ്ഥയിലാണ്. വിദേശരാജ്യങ്ങളിലെ പോലെ ഗൗരവമുള്ള ഗവേഷണമൊന്നും ഈ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്നില്ല. മാധ്യമ സ്ഥാപനങ്ങള്‍ തന്നെ ഫണ്ട് ഡൊണേറ്റ് ചെയ്യുന്നുണ്ട് പുറത്തൊക്കെ. അവര്‍ റിസര്‍ച്ച് നടത്താന്‍ യൂണിവേഴ്‌സിറ്റികളെ ഏല്‍പ്പിക്കുകയാണ്. ഉദാഹരണത്തിന് പൊതുസമൂഹത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത, പ്രതിച്ഛായ തുടങ്ങിയവയെ കുറിച്ചൊക്കെ പഠനം നടക്കുന്നു. മാധ്യമങ്ങളെ ജനങ്ങള്‍ എങ്ങനെ കാണുന്നു. അവയുടെ വിശ്വാസ്യതയെ പറ്റി ജനങ്ങളുടെ ബോധ്യമെന്താണ് – ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അന്വേഷിക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു ഗവേഷണ സംസ്‌കാരം വന്നിട്ടില്ല.

അവര്‍ മാധ്യമങ്ങള്‍ക്കെതിരെ പാഞ്ഞടുക്കുകയാണ്; സംഘടിതമായും അക്രമാസക്തരായും

സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഇന്ത്യയിലെ മാധ്യമങ്ങളുടെ സ്വഭാവത്തില്‍ ഏത് തരത്തിലുള്ള മാറ്റമാണ് ഉണ്ടാക്കിയത്?

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച മാധ്യമപ്രവര്‍ത്തനത്തേയും മാസ് കമ്മ്യൂണിക്കേഷനേയും വലിയ തോതില്‍ സഹായിക്കുകയാണ് ചെയ്തത്. സോഷ്യല്‍മീഡിയയില്‍ എന്ത് വരുന്നു എന്നാണ് മറ്റ് പരമ്പരാഗത മാധ്യമങ്ങള്‍ ഉറ്റുനോക്കുന്നത്. ആര്, എന്ത് പറഞ്ഞു എന്നൊക്കെ നോക്കി വാര്‍ത്താമൂല്യം നിര്‍ണയിക്കുന്ന കാലമൊക്കെ മാറി. അറിയപ്പെടാത്ത ആളുകളുടെ പോസ്റ്റുകള്‍ വാര്‍ത്തയാകുന്നു. വ്യാജ വാര്‍ത്തകള്‍ അരിച്ചെടുത്ത് കളയാനുള്ള സാധ്യതകള്‍ കുറവായത് മൂലം വിശ്വാസ്യതയുടെ പ്രശ്നമുണ്ട് എന്നത് വസ്തുതയാണ്. പക്ഷെ നവ മാധ്യമങ്ങള്‍ മാസ് കമ്മ്യൂണിക്കേഷനെ ഒരു Transition stageല്‍ എത്തിച്ചിരിക്കുകയാണ്.

വികസിത രാജ്യങ്ങളില്‍ പത്ര മാധ്യമങ്ങള്‍ സര്‍ക്കുലേഷനില്ലാതെ വലിയ നഷ്ടത്തിലേയ്ക്ക് പോവുകയും പല സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്യുമ്പോളും ഇന്ത്യയില്‍ പത്ര മാധ്യങ്ങളുടെ സര്‍ക്കുലേഷനിലും റീഡര്‍ഷിപ്പിലും വലിയ ഇടിവില്ലാതെ മുന്നോട്ട് പോകുന്നതില്‍ Neo Literacyക്കാണ് വലിയ പങ്കുള്ളത്. ഈ നവസാക്ഷരതയും ആളുകളുടെ ഉയര്‍ന്ന വാങ്ങല്‍ ശേഷിയും എല്ലാം ഈ അവസ്ഥക്ക് കാരണമാകുന്നു.

വിഷ്വല്‍ മീഡിയ സുതാര്യത വര്‍ദ്ധിപ്പിച്ചു. സോഷ്യല്‍മീഡിയ അതൊന്നുകൂടി കൂട്ടി. സുകുമാര്‍ അഴീക്കോടോ എംഎന്‍ വിജയനോ ഒരു വിഷയത്തില്‍ എന്ത് പറയുന്നു എന്ന് അന്വേഷിച്ചിരുന്ന, അത്തരത്തില്‍ സാംസ്‌കാരിക നായകരുടെ അഭിപ്രായം തേടി പോകുന്ന കാലം പോയിരിക്കുന്നു. അറിയപ്പെടാത്തവരാണ് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. അയാളുടെ പോസ്‌റ്റോ ട്രോളോ ആകാം ചര്‍ച്ചയാകുന്നത്. news generate ചെയ്യപ്പെടുന്നത് സോഷ്യല്‍ മീഡിയയിലേയ്ക്ക് മാറിയിരിക്കുന്നു. conventional media നവ മാധ്യമങ്ങളെ മോണിട്ടര്‍ ചെയ്താണ് മുന്നോട്ട് പോകുന്നത്. Media Convergence ആണ് സംഭവിക്കുന്നത്.

എന്നെ കൊല്ലാന്‍ പരിപാടിയുണ്ടോ എന്ന് താങ്കളുടെ അനുയായികളോട് ചോദിക്കൂ, മോദിക്ക് രവീഷ്‌കുമാറിന്റെ തുറന്ന കത്ത്‌

സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ നിയന്ത്രിക്കുന്നത് താത്പര്യ ഗ്രൂപ്പുകളാണ് എന്ന പ്രവണത കാണാം. വസ്തുതകളുടെ അടിസ്ഥാനത്തില്‍, ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് പകരം തങ്ങള്‍ക്ക് താത്പര്യമുള്ളവരെ ന്യായീകരിക്കുക എന്ന രീതിയിലാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്?

വ്യക്തിപരമായി ആക്രമിക്കുക, അധിക്ഷേപിക്കുക തുടങ്ങിയ പ്രവണതകളാണ് കാണുന്നത്. ഇതില്‍  അഭിപ്രായ  സ്വാതന്ത്ര്യത്തിന്  വിലക്കുകളില്ലാതെ തന്നെ ആരോഗ്യകരമായ നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്.

മാധ്യമസ്ഥാപനങ്ങളെ അധിക്ഷേപിക്കാനായി ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കുന്നു fake news. രാഷ്ട്രീയത്തേയും നയരൂപീകരണത്തേയും പൗരന്മാരേയും മാധ്യമങ്ങള്‍ക്ക് എത്രത്തോളം സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്? മാധ്യമപ്രവര്‍ത്തകരോട് വലിയൊരു വിഭാഗം പുലര്‍ത്തുന്ന മുന്‍വിധികളും വളര്‍ന്നുവന്നിരിക്കുന്ന വിശ്വാസരാഹിത്യവും സ്വയംവിമര്‍ശനപരമായി കാണേണ്ട ഒന്നാണോ? കമ്മ്യൂണിക്കേഷനില്‍ ഇവിടെ എന്ത് പ്രശ്നമാണ് സംഭവിച്ചിരിക്കുന്നത്? 

മാധ്യമങ്ങളുടെ വിശ്വാസ്യത ഇപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്നതും അവ കൂടുതലായി വിമര്‍ശിക്കപ്പെടുന്നതും സെന്‍സേഷണലിസത്തിന്റെ അതിപ്രസരം കൊണ്ടാണ് എന്നാണ് തോന്നുന്നത്. വാര്‍ത്തകളുടെയും ചര്‍ച്ചകളുടേയും ഗൗരവ സ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി ചര്‍ച്ചകള്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകളായി മാറിയിരിക്കുന്നു.

ഫാഷിസത്തിന്റെ ഈ കാലത്ത് മാധ്യമങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലം-കെ കെ ഷാഹിന സംസാരിക്കുന്നു

മാസ് കമ്മ്യൂണിക്കേഷന്‍ തിയറികള്‍ എത്രത്തോളം ഫലപ്രദമായി മാധ്യമപ്രവര്‍ത്തന രംഗത്ത് പ്രതിഫലിക്കുന്നുണ്ട്?

ഏത് വിഷയത്തിന്റേയും അടിത്തറ എന്ന് പറയുന്നത് അതിന്റെ Theoretical background ആണ്. കമ്മ്യൂണിക്കേഷനെ സോഷ്യോളജസ്റ്റിന്റെ കാഴ്ചപ്പാടിലും സൈക്കോളജിസ്റ്റിന്റെ കാഴ്ചപ്പാടിലുമെല്ലാം വിശകലനം ചെയ്യാം. Communication is the reflection of mind – അതുകൊണ്ട് ഞങ്ങളാണ് തിയറി ഉണ്ടാക്കുന്നത് എന്ന് അവര്‍ പറയും. നരവംശ ശാസ്ത്രത്തിനും ഗണിതത്തിനും ലിംഗ്വിസ്റ്റിക്സിനുമെല്ലാം കമ്മ്യൂണിക്കേഷന്‍ സംബന്ധിച്ച് വൈവിധ്യമുള്ള ധാരണകളുണ്ട്. ഇങ്ങനെ വിവിധ വിഷയങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ ചേര്‍ന്നാണ് കമ്മ്യൂണിക്കേഷന്‍ തിയറികള്‍ രൂപപ്പെടുന്നത്.

മാസ് കമ്മ്യൂണിക്കേഷന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു വിഷയമായി ഉയര്‍ന്നുവരുന്നത് 1940കളിലാണ്. എന്നാല്‍ ഇതൊരു സ്വതന്ത്ര പഠന വിഭാഗമല്ല, സ്വതന്ത്രമായ ഒരു തിയറി ഇല്ല എന്ന ധാരണയാണ് അന്നുണ്ടായിരുന്നത്. ആദ്യ കാലത്ത് പൊളിറ്റിക്കല്‍ സയന്റിസ്റ്റുകളാണ് കമ്മ്യൂണിക്കേഷനെ സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയത്. വിശ്വാസ്യത അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചത് അവരാണ്. എന്നാല്‍ പിന്നീട് മാസ് കമ്മ്യൂണിക്കേഷന്‍ ഒരു പ്രത്യേക പഠന വിഭാഗമായി തന്നെ അംഗീകരിക്കപ്പെട്ടു.

മാധ്യമപ്രവര്‍ത്തന രംഗത്ത് കമ്മ്യൂണിക്കേഷന്‍ തിയറികള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. കമ്മ്യൂണിക്കേഷനന്‍ തിയറികള്‍ പഠിച്ചിട്ടാവണമെന്നില്ല ഇത് അപ്ലൈ ചെയ്യുന്നത്. ഇതൊരു natural urge ആണ്. പക്ഷെ കമ്മ്യൂണിക്കേഷന്‍ എങ്ങനെ സംഭവിക്കുന്നു, അതിന്റെ theoretic aspect, psychological aspect ഇതൊക്കെ എങ്ങനെ എന്നു മനസിലാക്കിയാല്‍ വിഷയത്തോട് കൂടുതല്‍ താല്‍പര്യം തോന്നും. ആ സബ്ജക്ടിന്റെ knowledge accumulationനെ ഇത് സഹായിക്കുന്നു. അത് പ്രായോഗികമായും ഗുണം ചെയ്യും.

കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാകും; ടെലിവിഷന്‍ ജേണലിസത്തിന്റെ കാലം കഴിഞ്ഞു: രാജ്ദീപ് സര്‍ദേശായ്

മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകാത്ത രാഷ്ട്രീയ നേതാക്കള്‍ ഭീരുക്കളും വിഡ്ഢികളുമാണ് എന്ന് ബിബിസിയുടെ മുന്‍ ഡല്‍ഹി ബ്യൂറോ ചീഫ് മാര്‍ക്ക് ടുള്ളി അഭിപ്രായപ്പെട്ടിരുന്നു. ഈ ആശയവിനിമയ പ്രശ്നത്തെ എങ്ങനെ കാണുന്നു?

മാധ്യമങ്ങളെ എല്ലാകാലത്തും ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ട് ആര്‍ക്കും രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവില്ല. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ വരവോട് കൂടി സുതാര്യത കൂടുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയക്കാര്‍ കൂറേകൂടി സാധാരണക്കാരായി താഴേക്കിറങ്ങി വന്നു. അവരുടെ ആശയവിനിമയം അത്തരത്തില്‍ മാറി എന്നത് കാണാതിരിക്കാനാവില്ല. പ്രിന്റ് മീഡിയയില്‍ ഒതുങ്ങി നിന്ന കാലത്ത തേഡ് പാര്‍ട്ടി ഇമേജ് അല്ല ഇപ്പോള്‍ അവര്‍ക്കുള്ളത്.

മാധ്യമപ്രവര്‍ത്തകനെ ക്ലാസ് റൂമില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെടിവച്ച് കൊന്നു; 2017ല്‍ മെക്സിക്കോയില്‍ കൊല്ലപ്പെടുന്ന 12-ാമത് മാധ്യമപ്രവര്‍ത്തകന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍