TopTop

വി ജി സിദ്ധാർത്ഥയ്ക്ക് ആദരാഞ്ജലികൾ; കഫേ കോഫി ഡേ ഇന്ന് പ്രവർത്തിച്ചില്ല

വി ജി സിദ്ധാർത്ഥയ്ക്ക് ആദരാഞ്ജലികൾ; കഫേ കോഫി ഡേ ഇന്ന് പ്രവർത്തിച്ചില്ല
സ്ഥാപക ചെയർമാൻ വി ജി സിദ്ധാർത്ഥയുടെ ദൂരൂഹമരണത്തിന് പിന്നാലെ കഫേ കോഫീ ഡേയുടെ രാജ്യത്തെ എല്ലാ ഔട്ട് ലെറ്റുകളും ബുധനാഴ്ച അടച്ചിട്ടു. ചെയർമാനോടുള്ള ആദര സൂചകമായാണ് ഒരു ദിവസം ഷോപ്പുകൾ അടച്ചിട്ടാൻ തീരുമാനിച്ചതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. 24 നഗരങ്ങളിലായി രാജ്യത്താകമാനം 1,750 ഔട്ട് ലെറ്റുകളാണ് രാജ്യത്തെ പ്രമുഖ കോഫി റീട്ടൈൽ വ്യാപാര ശൃംഗലയായ കഫേ കോഫീ ഡേയ്ക്കുള്ളത്. ഇവ മൊത്തം ഇന്ന് അടഞ്ഞു കിടക്കും .

കഫേ കോഫീ ഡേ ഷോപ്പുകൾക്ക് പുറമെ കോഫf ഗ്ലോബൽ എന്റർപ്രൈസസ്, അമാർഗമേറ്റഡ് ബീൻ കോഫ് (എബിസി) എന്നിവയ്ക്കും ബുധനാഴ്ച പ്രവർത്തിക്കുന്നില്ല. തങ്ങള്‍ക്ക് കീഴിലുള്ള കോഫി പ്ലാന്റേഷനുകളിലെ തൊഴിലാളികൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചത്. ചിക്കമംഗളൂരു, ഹസ്സൻ, കൊടക് എന്നിവിടങ്ങളലാണ് സിസിഡിയുടെ പ്രധാന തോട്ടങ്ങൾ നിലവിലുള്ളത്.

2019 ജൂലായിലെ കണക്കനുസരിച്ച് ഇന്ത്യക്ക് അകത്തും പുറത്തുമായി 1849 കോഫീ ഷോപ്പുകളുണ്ട് കഫേ കോഫി ഡേയ്ക്ക്. 30,000ത്തിലധികം ജീവനക്കാര്‍, വിദേശത്ത് നിരവധി ഔട്ട്‌ലെറ്റുകള്‍. സ്വന്തമായി 12,000 ഏക്കര്‍ കോഫി പ്‌ളാന്റേഷന്‍. ചിക്കമംഗളൂരുവിലെ തോട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാപ്പി പ്രതിവര്‍ഷം 28,000 ടണ്‍ വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നു. 2000 ടണ്‍ ഇന്ത്യയിലും വില്‍ക്കുന്നു. 2019 മാര്‍ച്ചില്‍ 1752 കഫേകള്‍. 2018ല്‍ 1777 കോടി രൂപയുടെ വരുമാനം. 2019 മാര്‍ച്ച് വരെ 1814 കോടി രൂപ. 2020 മാര്‍ച്ചില്‍ ലക്ഷ്യം വച്ചിരുന്നത് 2250 കോടി. 2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ കോഫി ഡേയുടെ ലാഭം 128 കോടി രൂപ.

തിങ്കളാഴ്ച വൈകീട്ട് കാണാതായ വി ജി സിദ്ധാര്‍ത്ഥയുടെ മൃതദേഹം ബുധനാഴ്ച രാവിലെയാണ് മംഗളൂരു നേത്രാവതി പുഴയില്‍ നിന്ന് കണ്ടെത്തി. പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ സിദ്ധാര്‍ത്ഥ, ഡ്രൈവറോട് പാലത്തിനപ്പുറം കാത്തുനില്‍ക്കാന്‍ പറയുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം കാണാത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസിനെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. വലിയ സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യ എന്ന് കരുതുന്നു.


Next Story

Related Stories