TopTop
Begin typing your search above and press return to search.

മറഡോണയേക്കാളും മഹാനാണോ മെസ്സി?

മറഡോണയേക്കാളും മഹാനാണോ മെസ്സി?

ടീം അഴിമുഖം

വലിയ പ്രതീക്ഷകള്‍ ചുമലിലേറ്റാന്‍ വിധിക്കപ്പെട്ടവരാണ് കായിക താരങ്ങള്‍. ഏതൊരു ടീമിനവും കേവലം ഒരു കായിക ഇനം മാത്രമല്ല. ഒരു രാഷ്ട്രത്തിന് പൊതുവിലുള്ള അഭിമാനമാണത്. ദേശ സ്‌നേഹത്തിന്റെ ഒരു പ്രകടനമാണത്. രാഷ്ട്രീയവും സാമ്പത്തികവും അല്ലെങ്കില്‍ രണ്ടുമായ മാറ്റത്തിന്റെ പ്രാണവേദനയിലാണ് ഒരു രാജ്യത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. അതിനെല്ലാം അപ്പുറത്തെ ഒരു ഭീഷണിയാണ് ഒരു കായിക താരത്തെ കാത്തിരിക്കുന്നത്. അവന്‍ അല്ലെങ്കില്‍ അവള്‍ പോയകാലത്തെ താരങ്ങളുമായി താരതമ്യത്തിന് വിധേയരാകും. അത്തരമൊരു താരതമ്യം നിലനില്‍ക്കുന്നുവെന്ന് ചിന്തിക്കുന്നതു പോലെ തന്നെ അസാധാരണമായ വെല്ലുവിളിയാണ് താരതമ്യമെന്ന കളിയില്‍ വിജയിക്കുക എന്നത്.

അതിനാല്‍, മെസിയെ കുറിച്ചുള്ളത് വളരെ അന്യായമായി തോന്നാം. തീര്‍ച്ചയായും അങ്ങനെ തന്നെയുമാണ്. എന്നാല്‍, നിങ്ങള്‍ ഞങ്ങളില്‍ ഒരാള്‍ ആകുന്നതിന് മുമ്പ് എന്ത് ചെയ്യാനാകുമെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തരിക എന്ന അര്‍ജന്റീനക്കാരായ ഓരോ ആരാധകരുടേയും ആവശ്യമെന്ന യാഥാര്‍ത്ഥ്യത്തെ തടയാനാകില്ല. കോപ്പ അമേരിക്കയുടെ ഫൈനലില്‍ ചിലിയോട് തോറ്റ് അര്‍ജന്റീന മടങ്ങുന്നത് മറ്റൊരു പ്രേരകമാകും. മെസി ജീവിതത്തിലും ഫുട്ബാളിലും ഏറെ മുന്നേറിയിട്ടുണ്ട്. എന്നാല്‍ മറഡോണയുടെ നിഴല്‍ അദ്ദേഹത്തിന് മുകളില്‍ വളരുന്നു.

കൗമാരം ആരംഭിച്ചപ്പോള്‍ തന്നെ മെസ്സി സ്‌പെയിനിലേക്ക് പോയിരുന്നു. ദാരിദ്ര്യ ചുഴിയില്‍പ്പെട്ട ബ്യൂണസ് അയേഴ്‌സില്‍ നിന്നും കഷ്ടപ്പെട്ട് ഉയര്‍ന്നുവരേണ്ട അവസ്ഥ മറഡോണയെ പോലെ മെസിക്കുണ്ടായില്ല. പകരം അദ്ദേഹം 200 മൈലുകള്‍ അകലെ ഒരു പ്രവിശ്യാ നഗരമായ റൊസാരിയോയിലാണ് വളര്‍ന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ. ബാഴ്‌സലോണ അവര്‍ക്കുവേണ്ട രീതിയില്‍ ആ പ്രതിഭയെ മാറ്റിയെടുത്തു. അത് പ്രായോഗികമായില്ലെന്ന് ആര്‍ക്കാണ് പറയാനാകുക. പന്തു തട്ടിയ എല്ലാ ക്ലബ് ട്രോഫികളും അദ്ദേഹം നേടുകയും നാലു തവണ ലോകത്തെ മികച്ച ഫുട്ബാള്‍ താരമെന്ന് പദവി വോട്ടെടുപ്പിലൂടെ കരസ്ഥമാക്കുകയും ചെയ്തു. എങ്കിലും അര്‍ജന്റീനക്കാര്‍ പറയുന്നതുപോലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ നിന്ന് എന്തോ ഒന്ന് നഷ്ടമായിട്ടുണ്ട്.മറഡോണയില്‍ നിന്നും തികച്ചും വിപരീതമായി അദ്ദേഹം ശാന്തനാണ്, നിര്‍വികാരനാണ്, ദേശസ്‌നേഹിയല്ല, ആവേശോജ്വലന്‍ അല്ല, അഭിനിവേശത്തോടെ ദേശീയഗാനം പാടുന്നുമില്ല. അര്‍ജന്റീനയുടെ നീലയും വെള്ളയും കലര്‍ന്ന കുപ്പായത്തില്‍ മറഡോണ ലോകകപ്പ് നേടുകയും അതിനായി മരിക്കാന്‍ തയ്യാറാകുകയും ചെയ്തു. 1986-ല്‍ അദ്ദേഹമത് നേടി. എന്നാല്‍ 1982-ല്‍ അദ്ദേഹം ഒരു ബ്രസീലിയന്‍ താരത്തെ ചവിട്ടിയിടുകയും ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോകുകയും ചെയ്തു. 1990-ലെ ഫൈനലിലെ തോല്‍വി കണ്ണീര്‍പ്പുഴയൊഴുക്കി. അതിന് പിന്നാലെ അദ്ദേഹം മരുന്നടിച്ചു. എങ്കിലും 1994-ല്‍ അദ്ദേഹം വീണ്ടുമത് നേടി.

ഇതുവരേയും മെസിയുടെ ലോകകപ്പ് പ്രകടനങ്ങള്‍ അദ്ദേഹത്തെ പോലെ തന്നെ വിളര്‍ത്തതാണ്. 2010-ല്‍ അദ്ദേഹത്തിന് ഒരു ഗോളുപോലും അടിക്കാനായില്ല. അത് ഇപ്പോള്‍ അല്ലെങ്കില്‍ ഒരിക്കലുമില്ല എന്ന അവസ്ഥയായിരുന്നു. മറഡോണയെപ്പോലെ നൈസര്‍ഗ്ഗികമായ നേതാവല്ലെങ്കിലും മെസി തന്റെ ടീം അംഗങ്ങള്‍ക്കിടിയില്‍ പ്രിയംങ്കരനായിരുന്നു.

അതൊരു വിചിത്രമായ സാഹചര്യമായിരുന്നു. എന്നാല്‍ നമ്മള്‍ കരുതുംപോലെ അത് അപൂര്‍വമായിരുന്നില്ല. ഇംഗ്ലണ്ടിന്റെ 1966-ലെ ലോക കപ്പ് ക്യാപ്റ്റനായിരുന്ന ബോബി മൂര്‍ മരണശേഷം വാഴ്ത്തപ്പെട്ടവനായി. എന്നാല്‍ ജൂള്‍സ് റിമ്മെറ്റ് ട്രോഫി നേടിയിട്ടും 1960-കളില്‍ അദ്ദേഹം നായയെ അപമാനിക്കുംപോലെ അപമാനിക്കപ്പെട്ടു. ഇംഗ്ലണ്ടിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ഡേവിഡ് ബെക്കാം ദൈവതുല്യനായി. എന്നാല്‍ അദ്ദേഹം പരാജയപ്പെട്ടപ്പോഴൊക്കെ അദ്ദേഹത്തിന്റെ കോലം കത്തിച്ചു.

പ്രതിഭയുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹിച്ചെങ്കിലും പ്രകൃതി അതിന് പകരം മെസ്സിക്ക് മറ്റ് കുട്ടികളെ പോലെ വളരാനുള്ള ഹോര്‍മോണ്‍ നല്‍കിയിരുന്നില്ല.

"11 വയസ് ഉണ്ടായിരുന്നപ്പോഴാണ് എനിക്ക് വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ് ഉണ്ടെന്ന് കണ്ടെത്തിയത്. എന്റെ വളര്‍ച്ചയെ സഹായിക്കുന്ന ഒരു ചികിത്സ എനിക്ക് ആരംഭിക്കേണ്ടി വന്നു. എല്ലാ രാത്രിയിലും ഒരു സൂചി എന്റെ കാലുകളില്‍ കുത്തിവയ്‌ക്കേണ്ടിയിരുന്നു. ആഴ്ചയിലെ എല്ലാദിവസും. അത് മൂന്നു വര്‍ഷത്തിലധികം നീണ്ടു നിന്നു", മെസി ഓര്‍ക്കുന്നു.ഞാന്‍ വളരെ ചെറുതായിരുന്നു. ഗ്രൗണ്ടിലും സ്‌കൂളിലും ഒക്കെ എല്ലാവരേയുംകാള്‍ ചെറുത് ഞാനായിരുന്നു. ചികിത്സ കഴിഞ്ഞതിനുശേഷമാണ് ഞാന്‍ ശരിക്കും വളരാന്‍ തുടങ്ങിയത്.

ചികിത്സ ഫലപ്രദമായിരുന്നു. പക്ഷേ ചെലവേറിയതും. ഒരു മാസം 1,500 ഡോളറോളം വേണ്ടിയിരുന്നു ചികിത്സയ്ക്ക്. അത് മെസിയുടെ കുടുംബത്തിന് താങ്ങാനാകുന്നതിലും അപ്പുറത്തായിരുന്നു. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ നിന്നുള്ള പണം ചെലവ് കണ്ടെത്താന്‍ സഹായിച്ചു. പക്ഷേ അത് രണ്ടു വര്‍ഷത്തേക്കായിരുന്നു.

അദ്ദേഹത്തിന്റെ ജന്‍മനഗരത്തിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് എന്ന ക്ലബിന്റെ സഹായം സ്വീകരിക്കുകയല്ലാതെ വേറെ പോംവഴി ലിയോയുടെ പിതാവ് ജോര്‍ജിന് മുന്നിലുണ്ടായിരുന്നില്ല. അവര്‍ ചികിത്സയ്ക്കുള്ള പണം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാല്‍ അത് യാചിക്കുന്നത് പോലെ ആയിരുന്നു. അവര്‍ 300 പെസോ തന്നു. കൂടുതല്‍ ഒന്നുമില്ല. അവര്‍ തന്നിരുന്നുവെങ്കില്‍ സ്വാഭാവികമായും മെസി ന്യൂവെല്ലില്‍ തുടരുമായിരുന്നു, ജോര്‍ജ് പറയുന്നു.

നിശ്ചയ ദാര്‍ഢ്യം ഉള്ളവനാണ് മെസി. എന്നാല്‍ മിക്ക ഫുട്‌ബോള്‍ ആരാധകരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. മറഡോണയേക്കാളും മഹാനാണോ മെസ്സി? ഈ ചോദ്യം നേരിടണമെങ്കില്‍ മാതൃരാജ്യത്തിനുവേണ്ടി മെസി ഒരു ലോകകപ്പ് വിജയിക്കണം. മെസി കളിയില്‍ നിന്ന് വിടവാങ്ങും മുമ്പ് നമുക്കീ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുകയില്ല. അതിനുശേഷവും നമുക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞുവെന്ന് വരില്ല. സ്‌പോര്‍ട്‌സ് ജീവിതത്തെ പോലെ വസ്തുനിഷ്ഠമല്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു


Next Story

Related Stories