UPDATES

സിനിമ

പടം ഒന്നാന്തരം കെ എസ് യു പടമാണ്

ഒരു പോലീസുമല്ല, കെ എസ് യുക്കാരാണ് സഖാവ് കൊച്ചനിയനെ കൊലപ്പെടുത്തിയത്

മെക്സിക്കൻ അപാകത കണ്ട് പുളകിതരാവുന്ന വിപ്ലവഫ്രീക്കന്മാരോട്,

ഒരു കെ.എസ്.യു നിലവാര ബുദ്ധിഹീനതയിൽ നിന്ന് സോഷ്യോപാത്ത് എന്ന നിലവരെ മാത്രം വളർന്ന ചിലരുണ്ടാക്കിയ ഇത്തരമൊരു അൽപ്പത്തത്തെ ആഭരണമാക്കി അണിഞ്ഞുനടക്കരുത്. മുണ്ടുപൊക്കിക്കാണിച്ചാലും മൂടൽമഞ്ഞിനെന്താ ഭംഗി എന്നു പറയുന്ന ഊളകൾക്കാല്ലാതെ ഈ അപാകതയിൽ ഇടതുവിദ്യാർത്ഥി പ്രസ്ഥാനത്തെ കാണാനാവില്ല.

SFY, KSQ എന്ന് അക്ഷരം മാറ്റിയിട്ടാൽ തീരാത്ത ഒരു കട്ടക്കലിപ്പ് ആദ്യമേ ചെയ്തുവെച്ചിട്ടുണ്ട്. ഇടതുവിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ രക്തസാക്ഷികളിൽ നീറുന്ന ഓർമ്മയായ സ.കൊച്ചനിയന്റെ ചരിത്രം. കൊച്ചനിയൻ എന്ന സഖാവിനെ പോലീസ് വെടിവെച്ചുവീഴ്ത്തുന്നതാണ് ടൈറ്റിലിനു മുൻപുള്ള രംഗം. അതും ഒപ്പമുള്ളൊരു സഖാവ് ഒറ്റിയിട്ടാണ് കൊലപാതകം. ചെഗുവേരയുടെ ചിത്രത്തിലേക്ക് ചോര തെറിച്ചുവീഴുന്ന മരണരംഗം.

വേറൊരു പേരും കണ്ടില്ലേ ഈ പടമെടുത്തവന്മാർക്ക് ഈ തെമ്മാടിത്തം ചിത്രീകരിക്കാൻ എന്ന കയ്പ്പ് ആദ്യരംഗത്തിൽ തികട്ടിവന്നു. കൊച്ചനിയനെന്ന പേര് വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ നീറുന്ന ഓർമ്മയാണ്. ഒരു പോലീസുമല്ല, ഈ ഊളസിനിമയിൽ പ്രതിനായകവീരപരിവേഷം നൽകി അവതരിപ്പിച്ചിരിക്കുന്ന കെ എസ് യുക്കാരാണ് സഖാവ് കൊച്ചനിയനെ 1992-ൽ കൊലപ്പെടുത്തിയത്. സവിശേഷമായ, അത്രമേൽ സാർവ്വത്രികമല്ലാത്ത ആ യഥാർത്ഥ രക്തസാക്ഷിയുടെ പേരിൽ തന്നെ ഒരു വ്യാജരക്തസാക്ഷിക്കഥയുണ്ടാക്കി, അതിൽ സഖാക്കളിലൊരുത്തന്റെ ചതികൂടി ചേർത്ത് ചിത്രീകരിക്കുന്ന ഈ രംഗം മാത്രം കണ്ടാൽ മതി പടത്തിന്റെ പോക്കെങ്ങോട്ടാണെന്ന് മനസ്സിലാവാൻ.

പടം കെ.എസ്.യു നേർവിജയഗാഥയുടെ തിരിച്ചിടലാണെന്നും അല്ലെന്നുമൊക്കെ വിവാദപ്പെടുന്നവർക്ക് നല്ലനമസ്കാരം. പടം ഒന്നാന്തരം കെ.എസ്.യു പടമാണ്. ജീവിതത്തിലിന്നു വരെ രൂപേഷിനെപ്പോലൊരു കെ എസ് യുക്കാരനെ കണ്ടിട്ടില്ല. കോലം കത്തിക്കുമ്പോൾ മുണ്ടും കത്തിപ്പിടിച്ച് നെട്ടോട്ടമോടുന്ന, അടിയെന്ന് എഴുതിക്കാണിക്കുമ്പോൾ ഒടിമറിഞ്ഞ് വരെ അപ്രത്യക്ഷരാവുന്ന കഞ്ഞിക്കുഴികളാണ് കെ എസ് യുവിലെന്നുമുള്ളത്. ആളെ വിട്ട് തല്ലുകയോ കൊല്ലുകയോ ചെയ്യാനല്ലാതെ, സ്വയം വടിവാളുമൂരിപ്പിച്ച് ചീറ്റപ്പുലിയായി നിൽക്കുന്ന രൂപേഷ് പോലൊരു കെ എസ് യുക്കാരനെ കാണാൻ ഇന്നുവരെ സാധിച്ചിട്ടില്ല. അതെന്തോ ആവട്ടെ, സിനിമയിലാദ്യന്തം അൽപ്പമെങ്കിലും അഭിനയിക്കുന്നത് അയാൾ മാത്രമാണ്. മറ്റുള്ളവരൊക്കെ അന്തമില്ലാതെ എന്തൊക്കെയോ ചെയ്യുന്നു.

എന്തായാലും കട്ടക്കലിപ്പായിപ്പോയി. വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ പേരിൽ ഇത്രയും വലിയ കൊലച്ചതി എസ് എഫ് ഐക്ക് തന്നെ കൊടുക്കണം.

(ശ്രീചിത്രന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീചിത്രന്‍ എം.ജെ

ശ്രീചിത്രന്‍ എം.ജെ

സാംസ്കാരികപ്രവർത്തകനും കലാനിരൂപകനുമാണ്. തിരുവനന്തപുരത്ത് ഐ ടി മേഖലയിൽ ജോലിചെയ്യുന്നു. ഓൺലൈനിലും പ്രിന്റ് മീഡിയയിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അഴിമുഖത്തില്‍ Art Age എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍