Top

സെന്‍കുമാര്‍ യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചവന്‍: മന്ത്രി ജി സുധാകരന്‍

സെന്‍കുമാര്‍ യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചവന്‍: മന്ത്രി ജി സുധാകരന്‍
ഡിജിപി സെന്‍കുമാര്‍ ഒരുവിധത്തിലും സര്‍ക്കാരിന് ഭീഷണിയല്ലെന്ന് മന്ത്രി ജി സുധാകരന്‍. സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ സെന്‍കുമാറിനെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രിംകോടതിയില്‍ കേസിന് പോയ സെന്‍കുമാര്‍ തന്നെ തന്നെയാണ് തോല്‍പ്പിച്ചത്. സുപ്രിംകോടതിയില്‍ റിട്ട് സമര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പിച്ചു. കോഴിക്കോട് കുറ്റ്യാടിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തെരഞ്ഞെുപ്പില്‍ സെന്‍കുമാര്‍ യുഡിഎഫിന് വേണ്ടി വോട്ട് പിടിക്കുകയായിരുന്നു. തനിക്കത് നന്നായിട്ടറിയാം. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ അന്ന് ഡിജിപിയായിരുന്ന സെന്‍കുമാര്‍ ഒരുപാട് ശ്രമിച്ചതാണ്. സെന്‍കുമാര്‍ നേരിട്ട് നിര്‍ദ്ദേശിച്ചത് കൊണ്ടാണ് കേസെടുത്തതെന്ന് ആലപ്പുഴ എസ്പി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Next Story

Related Stories