TopTop
Begin typing your search above and press return to search.

മന്ത്രി ടി പി രാമകൃഷ്ണന്‍ വെന്റിലേറ്ററില്‍ തുടരുന്നു

മന്ത്രി ടി പി രാമകൃഷ്ണന്‍ വെന്റിലേറ്ററില്‍ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ വെന്റിലേറ്ററില്‍ തുടരുന്നു. 12ന് രാവിലെയാണ് മന്ത്രിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദയ രക്തക്കുഴലില്‍ രണ്ട് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഇന്ന് അറിയാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ മന്ത്രി അബോധാവസ്ഥയില്‍ ആയിരുന്നു. മുഴുവന്‍ സമയവും അദ്ദേഹത്തിന് ഡോക്ടര്‍മാരുടെ നിരീക്ഷണം ലഭിക്കുന്നുണ്ട്.


Next Story

Related Stories