TopTop
Begin typing your search above and press return to search.

ഒരു മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയിൽ

ഒരു മാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം സുഹൃത്തിന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയിൽ
തുരുവനന്തപുരം പൂവാറിൽ നിന്നും ഒരുമാസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. അമ്പൂരിനടുത്ത് തോട്ടുമുക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീടിന് സമീപത്താണ് യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

എറണാകുളത്ത് കോൾ സെന്റർ ജീവനക്കാരിയായിരുന്ന രാഖിയെ കഴിഞ്ഞ മാസം 21 മുതലാണ് കാണാതായത്.  ഓഫീസിലേക്ക് പോവുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്.

രാഖിയുടെ ടെലിഫോൺ വിവരങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോട്ട് മുക്ക് ഭാഗത്തുള്ള ഒരു പട്ടാളക്കാരന്റെ നമ്പറിലേക്ക് രാഖി ബന്ധപ്പെട്ടിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഈ ഭാഗം കേന്ദ്രീകരിച്ച് ഒരുമാസത്തോളമായി അന്വേഷണം പുരോഗമിച്ചത്. അഖിലിന്റെ വീടിന് സമീപത്ത് നിന്നാണ് ഇപ്പോൾ മൃതതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ അഖിലിന്റെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ അഖിൽ സ്ഥലത്തില്ലെന്ന വിവരമാണ് ബന്ധുക്കൾ നൽകുന്നത്. മൃതദേഹം ഈ പ്രദേശത്തുണ്ടെന്ന ഏകദേശം വിവരം ലഭിച്ചത് പ്രകാരമാണ് പോലീസ് പരിശോധന നടത്തിയത്. ഒരു മാസത്തെ പഴക്കമാണ് മൃതദേഹത്തിനുള്ളതെന്നാണ് കണക്കാക്കുന്നത്. എന്നാൽ സംഭവം കൊലപാതകമാണെന്ന് വിലയിരുത്തുമ്പോളും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അഖിലിനെ കസ്റ്റഡിയിലെടുത്താൽ മാത്രമേ ലഭിക്കുകയുള്ളു എന്നാണ് പോലീസ് നിലപാട്.




Next Story

Related Stories