ഗണേശോത്സവത്തില്‍ പങ്കെടുത്തതിന് എംകെ മുനീര്‍ മാപ്പ് പറഞ്ഞു

അഴിമുഖം പ്രതിനിധി

ഗണേശോത്സവത്തില്‍ പങ്കെടുത്തതിന് എംകെ മുനീര്‍ എംഎല്‍എ മാപ്പ് പറഞ്ഞു.  ക്ഷമചോദിച്ച്   മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു മുനീര്‍ കത്തു നല്‍കിയെന്നാണു റിപ്പോര്‍ട്ട്‌.

കോഴിക്കോട് കല്ലിട്ടനടയില്‍ ശിവസേന വിഭാഗവും ഗണേശോത്സവ സമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ മുനീര്‍ പങ്കെടുക്കുകയും നിലവിളക്ക് കൊളുത്തുകയും ചെയ്തത് ലീഗില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന് മുനീറിന്റെ നടപടിക്കെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ഉള്‍പ്പടെയുള്ളവര്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിമര്‍ശനം രൂക്ഷമായപ്പോള്‍ മുനീര്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിരുന്നു.

തന്റെ വിശ്വാസം ഒരു ഉത്സവ വേദിയില്‍ പണയപ്പെടുത്താനുള്ളതല്ലെന്നും സ്വന്തം മണ്ഡലത്തിലെ ഭക്തജനങ്ങളുടെ സ്നേഹത്തില്‍ പങ്ക് ചേരുക മാത്രമാണ് ചെയ്തതെന്നും മുനീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍