ന്യൂസ് അപ്ഡേറ്റ്സ്

വനം നഷ്ടപ്പെടുമെന്ന പരാതിയില്‍ വലിയ കാര്യമില്ല, വൈദ്യുതിയാണ് പ്രധാനമെന്ന് എംഎം മണി

അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി

വനം നഷ്ടപ്പെടുന്ന കാര്യം വലിയ ഗൗരവമുള്ള കാര്യമല്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി. വൈദ്യുതിയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തി. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അതിരപ്പള്ളി പദ്ധതിയില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് എതിരാണെന്നാണ് അവര്‍ നിയസഭയില്‍ പറഞ്ഞിരിക്കുന്നത്. ഇടതുമുന്നണിക്കകത്തും അഭിപ്രായവ്യത്യാസങ്ങളുണ്ട്. വനം നഷ്ടപ്പെടും എന്ന പരാതികള്‍ വലിയ ഗൗരവമുള്ളതല്ല, വൈദ്യതിയാണ് പ്രധാനം. സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് ശ്രമിക്കുകയെന്നും മണി പറഞ്ഞു.

അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മണി നേരത്തെ നിയമസഭയില്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവരികയും പദ്ധതിക്കെതിരെ വ്യാപകമായ എതിര്‍പ്പുയരുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് മണിയുടെ പുതിയ പ്രസ്താവന എത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍