TopTop

"ഹാര്‍ഡ്‌വാഡിനേക്കാള്‍ കരുത്ത് ഹാര്‍ഡ്‌വര്‍ക്കിന്": അമര്‍ത്യ സെന്നിനെതിരെ മോദി

"ഹാര്‍ഡ്‌വാഡിനേക്കാള്‍ കരുത്ത് ഹാര്‍ഡ്‌വര്‍ക്കിന്": അമര്‍ത്യ സെന്നിനെതിരെ മോദി
ഹാര്‍ഡ്‌വാഡിനേക്കാള്‍ കരുത്ത് ഹാര്‍ഡ് വര്‍ക്കിനാണെന്ന് (കഠിനാദ്ധ്വാനം) പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ജിഡിപി വളര്‍ച്ചാനിരക്ക് കാണിക്കുന്നത് ഇത്തരം സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനം തെറ്റാണ് എന്നാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഹറാഗഞ്ചില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി. അമേരിക്കയിലെ ഹാര്‍ഡ്‌വാഡ് സര്‍വകലാശാലയില്‍ എക്കണോമിക്‌സ് ആന്‍ഡ് ഫിലോസഫി വിസിറ്റിംഗ് പ്രൊഫസറാണ് സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവായ ഡോ.അമര്‍ത്യ സെന്‍.

"ഹാര്‍ഡ്‌വാഡില്‍ നിന്ന് പറയുന്ന കാര്യങ്ങള്‍ക്കനുസരിച്ച് സംസാരിക്കുന്നവര്‍ ഒരു ഭാഗത്ത്. ഹാര്‍ഡ് വര്‍ക്ക് കൊണ്ട് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന പാവപ്പെട്ടവന്റെ മകന്‍ മറുഭാഗത്ത്". ഇതാണ് അവസ്ഥയെന്ന് മോദി അഭിപ്രായപ്പെട്ടു. 2016-17 സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാനിരക്ക് 7.1ല്‍ നിര്‍ത്താന്‍ സാധിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ അവകാശവാദം. ചൈനയുടെ വളര്‍ച്ചാനിരക്ക് ഇതേ കാലയളവില്‍ 6.8 ശതമാനമാണ്. എന്നാല്‍ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയുടെ അനന്തരഫലങ്ങള്‍ ഇനിയും വ്യക്തമാകാനിരിക്കുന്നതേ ഉള്ളൂ. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വിജയം ജനങ്ങള്‍ ഉറപ്പാക്കി കഴിഞ്ഞതായി മോദി അവകാശപ്പെട്ടു. ഒരു തൂക്ക്‌സഭയ്ക്കുള്ള സാദ്ധ്യതയെ പറ്റി നേരത്തെ മോദി സൂചിപ്പിച്ചിരുന്നു. 300ലധികം സീറ്റ് നേടുമെന്ന് പറഞ്ഞിരുന്ന മോദി ഇപ്പോള്‍ തൂക്ക് സഭയെ കുറിച്ചൊക്കെയാണ് സംസാരിക്കുന്നതെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിഹസിക്കുകയും ചെയ്തിരുന്നു.

Next Story

Related Stories