TopTop

ഏകീകൃത സിവില്‍ കോഡ് - കേന്ദ്ര സര്‍ക്കാര്‍ ശ്രമം സ്വാഗതാര്‍ഹം ; സീറോ മലബാര്‍ സഭ

ഏകീകൃത സിവില്‍ കോഡ് - കേന്ദ്ര സര്‍ക്കാര്‍ ശ്രമം സ്വാഗതാര്‍ഹം ; സീറോ മലബാര്‍ സഭ

അഴിമുഖം പ്രതിനിധി

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ.ആചാരപരമായ പാരമ്പര്യങ്ങളും സാംസ്‌കാരിക വൈവിദ്യങ്ങളും അംഗീകരിച്ചുകൊണ്ടുള്ള നയമാണ് രൂപപ്പെടുന്നതെങ്കില്‍ ഏകീകൃത സിവില്‍ കോഡിനോടു യോജിപ്പാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് അലഞ്ചേരി വ്യക്തമാക്കി.

രാജ്യത്തിന്റെ ഭദ്രതക്കും ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ഇത് ഉപകരിക്കും. എന്നാല്‍ എല്ലാ മതവിഭാഗങ്ങളെയും ജനങ്ങളുടെ പാരമ്പര്യങ്ങളെയും ഉള്‍ക്കൊണ്ടുള്ള ഒരു സമവായമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ എല്ലാ പൈതൃകങ്ങളും സംരക്ഷിച്ചുകൊണ്ടുള്ള സിവില്‍ കോഡ് വരണമെന്ന് ആഗ്രഹിക്കുന്നതായും ബിഷപ്പ് വിശദമാക്കി.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സാധ്യതകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും ഈ നീക്കത്തിനെതിരെ രംഗത്തു വന്നിരുന്നു.



Next Story

Related Stories