UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നിയമ കമ്മീഷനോട് ഉപദേശം തേടി

അഴിമുഖം പ്രതിനിധി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പാക്കാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ലോ കമ്മീഷനു നിര്‍ദേശം നല്‍കി. രാജ്യത്തു നടപ്പാക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ക്കുള്ള ഉപദേശങ്ങളും നിരദേശങ്ങളും നല്‍കുന്ന സമിതി ആണ് ലോ കമ്മീഷന്‍. ആദ്യമായാണ് ഒരു സര്‍ക്കാര്‍ സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നിയമോപദേശം തേടുന്നത്. രാജ്യത്തു നിലവിലുള്ള വ്യക്തി നിയമങ്ങള്‍ ഏകീകരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത് .

ഇപ്പോള്‍ രാജ്യത്തു വിവിധ കാര്യങ്ങളില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിമുകള്‍ക്കും വ്യത്യസ്ത നിയമമാണുള്ളത്. പാരമ്പര്യാവകാശം, വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയവയാണ് പ്രധാന വ്യക്തി നിയമങ്ങളുടെ പരിധിയില്‍ വരുന്നത്.

ഏകീകൃത സിവില്‍ കോഡ് എന്ന വാദം സംഘ പരിവാര്‍ അടക്കമുള്ള സംഘടനകള്‍ കാലങ്ങളായി നടപ്പാക്കാന്‍ ആവശ്യപ്പെടുന്നതാണ്. ബിജെപിക്കും ഈ നിയമം നടപ്പാക്കുന്നതിനോട് യോജിപ്പാണുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ഈ നിയമം നടപ്പാക്കുന്നതിനെതിരെ നേരത്തെ രംഗത്തു വന്നിരുന്നു.

വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ആലോചിചിരുന്നെങ്കിലും ലോക്‌സഭയില്‍ ഭൂരിപക്ഷം കുറവായതിനാല്‍ വലിയ ശ്രമങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ നിലവില്‍ മൃഗീയ ഭൂരിപക്ഷമുള്ള സര്‍ക്കാരിനു പ്രതിഷേധങ്ങള്‍ അവഗണിച്ചും നിയമം എളുപ്പത്തില്‍ പാസ്സാക്കി എടുക്കാന്‍ സാധിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍