UPDATES

ട്രെന്‍ഡിങ്ങ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടരും, വായ്പ വര്‍ധിപ്പിക്കുന്നതിന് ബാങ്കുകള്‍ക്ക് 1,05000 കോടി സഹായം

മല്‍സ്യമേഖലയ്ക്കായി മല്‍സ്യ സമ്പദാ യോജന. സ്ത്രീ ശാക്തികരണത്തിന് നാരി ടു നാരയണി പദ്ധതിയും നടപ്പിലാക്കും.

പൊതു മേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരമാന്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കും. കൂടുതല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം മാത്രം ഇതുവഴി 1,05,000 കോടി രൂപ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

വായ്പയുടെ അളവ് വര്‍ധിപ്പിക്കുന്നതിന് പൊതുമേഖല ബാങ്കുകള്‍ക്ക് 75000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ധനകാര്യ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എടുത്ത നടപടികള്‍ ഗുണം ചെയ്തുവെന്ന് മന്ത്രി പറഞ്ഞു. ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ ഒരു വര്‍ഷത്തിനകം ഒരു ലക്ഷം കോടി കുറഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ബാങ്കിംങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മല്‍സ്യമേഖലയ്ക്കായി മല്‍സ്യ സമ്പദാ യോജന. സ്ത്രീ ശാക്തികരണത്തിന് നാരി ടു നാരയണി പദ്ധതിയും നടപ്പിലാക്കും. കാര്‍ഷിക ഗ്രാമീണ വ്യവസായങ്ങളില്‍ 75000 വിദഗ്ദരെ വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍