Top

മോദി ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മ ഗാന്ധി; കേന്ദ്രമന്ത്രിയുടെ വിശേഷണം

മോദി ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മ ഗാന്ധി; കേന്ദ്രമന്ത്രിയുടെ വിശേഷണം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മ ഗാന്ധിയാണെന്നു കേന്ദ്ര കായികവകുപ്പ് മന്ത്രി വിജയ് ഗോയല്‍. റായ്പൂരില്‍ നടന്ന ഒരു ചടങ്ങില്‍വച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ മോദി സ്തുതി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മോദിയെ താരതമ്യപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടുമാണ്. പക്ഷേ ഞാനൊരു പടികൂടി കടന്ന് മോദി ജി ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാഗാന്ധിയാണെന്നു പറയുന്നു; ഗോയലിന്റെ വാക്കുകള്‍.

യുപിഎ സര്‍ക്കാരിന്റെ അഴിമതിയും തട്ടിപ്പും കാരണം ആകുലപ്പെട്ടു കിടന്ന ജനം ഇപ്പോള്‍ ഗുജറാത്തില്‍ നിന്നും വന്ന ഒരു ദിവ്യന്‍ രാജ്യത്തെ നയിക്കുന്നതാണു കാണുന്നത്. ജനം രാജ്യം ഭരിക്കാനുള്ള അധികാരം മോദിക്കു നല്‍കുന്നതിനു മുമ്പ് ഇവിടെ അഴിമതിയും, വിലക്കയറ്റവും, തട്ടിപ്പും എല്ലാം നിറഞ്ഞു നില്‍ക്കുകയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി അതിനെതിരേ ഒരു നടപടിയും എടുത്തില്ല, അന്നു തീരുമാനങ്ങളെല്ലാം മറ്റാരോ ആയിരുന്നു എടുത്തിരുന്നത്; ഗോയലിന്റെ വാക്കുകളായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വാതന്ത്രലബ്ധിക്ക് ശേഷം മറ്റൊരു പ്രധാനമന്ത്രിക്കും കഴിയാത്തവിധം ഇന്ത്യയെ പുതിയ ഉയരങ്ങളില്‍ എത്തിച്ച നേതാവാണു മോദിയെന്നും വിജയ്‌ ഗോയല്‍ പറഞ്ഞു.

Next Story

Related Stories