TopTop
Begin typing your search above and press return to search.

ആനയുടെ കൊമ്പ് 'ഊരിയെടുത്ത' മോഹന്‍ലാലും, ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ട്, കൊമ്പ് 'ഊരിക്കൊടുത്ത' ആനയും - ബ്ലോഗിന് നേരെ കനത്ത ട്രോളിംഗ്

ആനയുടെ കൊമ്പ് ഊരിയെടുത്ത മോഹന്‍ലാലും, ലാലിന്റെ അഭിനയം ഇഷ്ടപ്പെട്ട്, കൊമ്പ് ഊരിക്കൊടുത്ത ആനയും - ബ്ലോഗിന് നേരെ കനത്ത ട്രോളിംഗ്

പ്രകൃതി ക്ഷോഭം തടയാന്‍ പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്ത നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ആനക്കൊമ്പ് കൈവശം വച്ചതിന് കേസ് നേരിടുന്ന മോഹന്‍ലാലിനെതിരെ ഈ വിവാദവുമായി ബന്ധപ്പെട്ടാണ് പരിഹാസവും ട്രോളുകളും വന്നിരിക്കുന്നത്.

നമുക്ക് മാത്രം മാന്തിയെടുത്ത് തിന്നാനുള്ളതല്ല പ്രകൃതി സമ്പത്ത് എന്ന് മോഹന്‍ലാല്‍ ബ്ലോഗില്‍ പറയന്നുണ്ട്. എന്നാല്‍ നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്ന മോഹന്‍ലാലിന് എന്ത് ധാര്‍മ്മികതയാണ് ഇത്തരത്തില്‍ പറയാനുള്ളത് എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ഇതിന്റെ ഭാഗമായി നിരവധി ട്രോളുകളാണ് ലാലിനെ കളിയാക്കിക്കൊണ്ട് വന്നിരിക്കുന്നത്.

അതേസമയം ഇത്തരം ട്രോളുകളില്‍ ദേഷ്യം പ്രകടിപ്പിച്ച ഒരു മോഹന്‍ലാല്‍ ആരാധകന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ ചോദിച്ചു - "മോഹന്‍ലാല്‍ ആനയെ കൊന്നിട്ട് അതിന്റെ കൊമ്പെടുത്ത് വീട്ടില്‍ സൂക്ഷിച്ചതാണോടാ" എന്ന്. വൈറലായ മറുപടി ഇങ്ങനെ - "അല്ല, ആന അങ്ങേരുടെ അഭിനയം കണ്ട് ഇഷ്ടപ്പെട്ട് ഊരിക്കൊടുത്തതാണ്".


Next Story

Related Stories